വിക്രം സിനിമയുടെ വമ്പന്‍ വിജയത്തിലൂടെ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റായിരിക്കുകയാണ്. റിലീസ് ദിനം തന്നെ വലിയ വരവേല്‍പ്പാണ് കമല്‍ ചിത്രത്തിന് എല്ലായിടത്തും ലഭിച്ചത്.
ലോകമെമ്പാടുമുളള തിയേറ്ററുകളിലായി 5000ത്തിലധികം സ്‌ക്രീനുകളിലാണ് വിക്രം റിലീസ് ചെയ്‌തത്. അഡ്വാന്‍സ് ബുക്കിംഗില്‍ തന്നെ നേട്ടമുണ്ടാക്കിയ സിനിമ ആദ്യ ദിന കളക്ഷനിലും റെക്കോര്‍ഡ് ഇട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന് പുറമെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് ഉള്‍പ്പടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കമല്‍ഹാസന്‍റെ തന്നെ രാജ്‌കമല്‍ ഫിലിംസാണ് നിര്‍മാണം. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തരംഗമായിരുന്നു. വിക്രത്തിന് ശേഷമുളള കമല്‍ഹാസന്‍റെ പുതിയ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ച് ഉലകനായകന്‍ മനസുതുറന്നത്. മലയാളി എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണനൊപ്പമുളള സിനിമയെക്കുറിച്ചാണ് കമല്‍ഹാസന്‍ പറഞ്ഞത്. 'തനിക്ക് മഹേഷ് നാരായണനുമായി ഒരു കമിറ്റ്‌മെന്‍റുണ്ടെന്ന്' നടന്‍ പറയുന്നു.
'ഛായാഗ്രാഹകന്‍ എന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും എന്‍റെയൊപ്പമാണ് മഹേഷ് കരിയര്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് തമ്മില്‍ നന്നായി അറിയാം. സ്‌ക്രിപ്‌റ്റ് പൂര്‍ത്തിയായി കഴിഞ്ഞു. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ ചിത്രം തുടങ്ങും' - കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോമഡിക്ക് പ്രാധാന്യമുളള ഒരു സിനിമയും ഉടന്‍ ചെയ്യുമെന്നും ഉലകനായകന്‍ അഭിമുഖത്തില്‍ അറിയിച്ചു.
കമല്‍ഹാസനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുളള വാര്‍ത്തകള്‍ മുന്‍പും വന്നിരുന്നു. ശിവാജി ഗണേശനും കമല്‍ഹാസനും ഒന്നിച്ച തേവര്‍ മകന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണന്‍ ആയിരിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വന്നില്ല.
ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്‌ത്തിക്കൊണ്ടാണ് പുതിയ അപ്‌ഡേറ്റ് കമല്‍ഹാസന്‍ നല്‍കിയിരിക്കുന്നത്. വിക്രം അടുത്ത ഭാഗത്തിനായും കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.