Kajal Agarwal's mother's day post: മാതൃദിനത്തില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍. ഹൃദയസ്‌പര്‍ശിയായ ദീര്‍ഘമായ ഒരു കുറിപ്പോടു കൂടിയാണ് കാജല്‍ തന്‍റെ മകന്‍ നീല്‍ കിച്ച്‌ലുവിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തന്‍റെ ആദ്യത്തെ കണ്‍മണി എന്ന് അഭിസംബോധന ചെയ്‌തു കൊണ്ടായിരുന്നു കാജലിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Kajal Agarwal's heartfelt note on son: 'നീ എനിക്ക് അത്ര വിലപ്പെട്ടതാണെന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ ഞാന്‍ എന്‍റെ കൈകളില്‍ എടുത്ത നിമിഷം, നിന്‍റെ കുഞ്ഞിക്കൈകള്‍ എന്‍റെ കൈയില്‍ പിടിച്ച നിമിഷം, നിന്‍റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാന്‍ എന്നന്നേയ്‌ക്കുമായി പ്രണയത്തിലായതായി മനസ്സിലാക്കി. നീ എന്‍റെ ആദ്യത്തെ കണ്‍മണിയാണ്. എന്‍റെ ആദ്യത്തെ മകന്‍. എന്‍റെ എല്ലാമെല്ലാമാണ്.
വരും വര്‍ഷങ്ങളില്‍ നിന്നെ ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കും. എന്നാന്‍ നീ ഇതിനോടകം എനിക്ക് അനേകം കാര്യങ്ങള്‍ പകര്‍ന്നു നല്‍കി. ഒരു അമ്മയാവുക എന്നാല്‍ എന്താണെന്ന് നീ എന്നെ പഠിപ്പിച്ചു. നിസ്വാര്‍ഥമായ സ്‌നേഹമെന്തെന്ന് നീ മനസ്സിലാക്കിത്തന്നു. ശരീരത്തിന് പുറത്തും ഹൃദയത്തിന്‍റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിക്കുകയാണ്. അത് വളരെ ഭയാനകമായ കാര്യമാണ്. എന്നാല്‍ അതിലുപരി ഇത് മനോഹരമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇവയെല്ലാം ആദ്യമായി അനുഭവിച്ചറിയാന്‍ സഹായിച്ച ഒരാളെന്ന നിലയില്‍ നന്ദി. മറ്റാര്‍ക്കും ഇതിന് കഴിയില്ല. എന്‍റെ കുഞ്ഞു രാജകുമാരനെ തന്നെ ദൈവം അതിനായി തെരഞ്ഞെടുത്തു.
നീ കരുത്തനും സ്‌നേഹമുള്ളവനുമായി വളരണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ ശോഭയുള്ളതും മനോഹരവുമായ വ്യക്തിത്വം ഈ ലോകത്ത് ഒരിക്കലും മങ്ങരുതെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയുള്ളവനുമായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഇതെല്ലാം ഞാന്‍ ഇതിനകം നിന്നില്‍ കാണുന്നു. നിന്നെ എന്‍റേത് എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നീ എന്‍റെ സൂര്യനാണ്, എന്‍റെ ചന്ദ്രനാണ്, എന്‍റെ എല്ലാ നക്ഷത്രങ്ങളുമാണ്. കുഞ്ഞേ, നീ അത് ഒരിക്കലും മറക്കരുത്.' -കാജല്‍ കുറിച്ചു. കാജലിന്‍റെ ഈ ഹൃദയം തൊടുന്ന കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തും. അമ്മയ്‌ക്കും മകനും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.
Kajal Agarwal wedding: ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് കാജലിന്‍റെ ഭര്‍ത്താവ്. 2020 ഒക്‌ടോബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഒടുവിലായിരുന്നു വിവാഹം. തന്‍റെ ജീവിത വിശേഷങ്ങള്‍ കാജല്‍ ആരാധകരുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.
Also Read: കുഞ്ഞിക്കയ്‌ക്കൊപ്പം കാജള്‍ അഗര്‍വാള്‍