ETV Bharat / entertainment

ചലച്ചിത്ര - നാടക നടന്‍ കൈനകരി തങ്കരാജ്‌ അന്തരിച്ചു

Kainakary Thankaraj passes away : പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വം നാടക നടന്‍മാരില്‍ ഒരാളാണ് കൈനകരി തങ്കരാജ്‌

Kainakary Thankaraj passes away  കൈനകരി തങ്കരാജ്‌ അന്തരിച്ചു  Kainakary Thankaraj film career  Kainakary Thankaraj movies
ചലച്ചിത്ര-നാടക നടന്‍ കൈനകരി തങ്കരാജ്‌ അന്തരിച്ചു
author img

By

Published : Apr 3, 2022, 5:10 PM IST

Kainakary Thankaraj passes away : പ്രശസ്‌ത ചലച്ചിത്ര-നാടക നടന്‍ കൈനകരി തങ്കരാജ്‌ അന്തരിച്ചു. 77 വയസായിരുന്നു. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വം നാടക നടന്‍മാരില്‍ ഒരാളാണ്. കെഎസ്‌ആര്‍ടിസി, കയര്‍ബോര്‍ഡ്‌ എന്നിവിടങ്ങളിലെ ജോലി ഉപേക്ഷിച്ചാണ് കൈനകരി തങ്കരാജിന്‍റെ അഭിനയ ജീവിതത്തിലേക്കുള്ള വരവ്‌.

ഇടക്കാലത്ത്‌ നാടകരംഗത്ത്‌ നിന്നും വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കൈനകരി തങ്കരാജ്‌ സിനിമയിലെത്തുന്നത്‌. ഏകദേശം 35 ഓളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്‌. പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്‌. കൊല്ലം കേരളപുരം വേലം കോണത്ത്‌ സ്വദേശിയാണ്. പ്രേം നസീര്‍ ചിത്രം 'ആനപ്പാച്ചന്‍' ആണ് ആദ്യ ചിത്രം. സിനിമയില്‍ പ്രേംനസീറിന്‍റെ അച്ഛന്‍ വേഷമായിരുന്നു.

പിന്നീട്‌ 'അച്ചാരം അമ്മിണി ഓശാരം ഓമന', 'ഇതാ ഒരു മനുഷ്യന്‍' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ശേഷം വീണ്ടും കെപിഎസിയുടെ നാടക ഗ്രൂപ്പില്‍ ചേര്‍ന്നെങ്കിലും ഏറെ നാള്‍ കഴിയുന്നതിന് മുമ്പ്‌ തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.

Also Read: ഇത്‌ ഫ്രീക്കന്‍ മണവാളന്‍ വസീം ; കളര്‍ഫുള്‍ ആയി ടൊവിനോ

Kainakary Thankaraj movies: ലിജോ ജോസ്‌ പെല്ലിശ്ശേരി ചിത്രം 'ഈ മ യൗ'വില്‍ ശ്രദ്ധേയ വേഷമായിരുന്നു. വാവച്ചന്‍ മേസ്‌തിരി എന്ന കഥാപാത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി. 'ആമേന്‍', 'അണ്ണന്‍ തമ്പി', 'ഇഷ്‌ക്‌', 'വാരിക്കുഴിയിലെ കൊലപാതകം' തുടങ്ങിയ ചിത്രങ്ങളിലും തങ്കരാജ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മമ്മൂട്ടി-ലിജോ ജോസ്‌ ചിത്രം 'നന്‍പകല്‍ നേരത്ത്‌ മയക്കം' ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. 'ഹോം' ആണ് കൈനകരിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം രണ്ടുതവണ നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.