Kaathuvaakula Rendu Kaadhal: വിജയ് സേതുപതി, നയന്‍താര, സാമന്ത, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. തിയേറ്ററുകളിലെത്തി ആഴ്‌ചകള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ചിത്രം. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രം ഇപ്പോഴും വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
KRK OTT release: 'കാതുവാക്കുലെ രണ്ടു കാതല്‍' ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് 27നാണ് ചിത്രം ഒടിടി റിലീസിനെത്തുക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Samantha Nayanthara combo: സാമന്തയും നയന്‍താരയും ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. ചിത്രത്തിന് പൊതുവെ പോസിറ്റീവ് കമന്‍റുകളാണ് ലഭിച്ചത്. ഒരുപാടു നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Samantha Nayanthara in Vijay Seuthapathi movie: റൊമാന്‍റിക് കോമഡി വിഭാഗത്തിലായി ഒരുങ്ങിയ ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്. സിനിമയില്‍ റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കണ്‍മണിയായി നയന്‍താരയും, ഖദീജ ആയി സാമന്തയും വേഷമിടുന്നു. റാംബോ എന്ന യുവാവിന് ഒരേസമയം ഖദീജയോടും കണ്‍മണിയോടും പ്രണയം തോന്നുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
Sreesanth in Kaathuvaakula Rendu Kaadhal: ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുക. ഇതാദ്യമായാണ് ശ്രീശാന്ത് ഒരു തമിഴ് ചിത്രത്തില്‍ വേഷമിടുന്നത്. കല മാസ്‌റ്റര്‍, റെഡിന്‍ കിങ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Kaathuvaakula Rendu Kaadhal cast and crew: വിഘ്‌നേഷ് ശിവന്‍റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുലെ രണ്ടു കാതല്‍'. വിഘ്‌നേഷ് ശിവന്‍റേതാണ് രചനയും. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് നിര്‍മാണം.എസ്.ആര്‍ കതിരും വിജയ് കാര്‍ത്തിക് കണ്ണനും ചേര്‍ന്നാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കും.
ദിലീപ് സുബ്ബരായന്‍ ആണ് ആക്ഷന്‍ ഡയറക്‌ടര്‍. അനിരുദ്ധ് ആണ് സംഗീതം. അനിരുദ്ധ് സംഗീതം പകരുന്ന 25ാം ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഇഫാര്‍ മീഡിയ-റാഫി മതിര എന്നിവരാണ് സ്വന്തമാക്കിയത്.
Also Read: പൊട്ടിച്ചിരിപ്പിച്ച് ഖദീജയും കണ്‍മണിയും റാംബോയും