ETV Bharat / entertainment

ഇരട്ടയ്‌ക്ക് വേണ്ടി പാട്ട് പാടി ജോജു ജോര്‍ജ്; റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം - Enthinaadi Poonkodiye

എന്തിനാടി പൂങ്കൊടിയെ പാടി വൈറലായി ജോജു ജോര്‍ജ്. ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ഇരട്ട എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ജോജു ഗാനം ആലപിച്ചിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്  എന്തിനാടി പൂങ്കൊടിയെ പാടി വൈറലായി ജോജു ജോര്‍ജ്ജ്  ഇരട്ട വേഷത്തിലെത്തുന്ന ഇരട്ട  ഇരട്ട  ഇരട്ടയിലെ പ്രൊമോ ഗാനം  ഇരട്ടയ്‌ക്ക് വേണ്ടി പാട്ട് പാടി ജോജു ജോര്‍ജ്ജ്  Joju George movie Iratta promo song  Enthinaadi Poonkodiye  Joju George
ഇരട്ടയ്‌ക്ക് വേണ്ടി പാട്ട് പാടി ജോജു ജോര്‍ജ്ജ്
author img

By

Published : Jan 28, 2023, 2:57 PM IST

നടന്‍ ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് 'ഇരട്ട'. റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. ഫെബ്രുവരി മൂന്നിനാണ് ഇരട്ട തിയേറ്ററുകളിലെത്തുക.

'ഇരട്ട'യിലെ പ്രൊമോ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇരട്ടയിലെ പ്രൊമോ ഗാനം പാടി വൈറലായി ജോജു ജോര്‍ജ്. ജോജുവും ബെനടിക് ഷൈനും ചേര്‍ന്നാണ് 'എന്തിനാടി പൂങ്കൊടിയേ'എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത്. മണികണ്‌ഠന്‍ പെരുമ്പടപ്പ് ഗാന രചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം റീ അറേഞ്ച് ചെയ്‌തിരിക്കുന്നത് ജേക്ക്‌സ്‌ ബിജോയ് ആണ്.

സസ്‌പെന്‍സും ട്വിസ്‌റ്റും നിറഞ്ഞ പൊലീസ് ക്രൈം ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരങ്ങളെയാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. സിനിമയില്‍ താരത്തിന്‍റെ ഒരു കഥാപാത്രം പൊലീസ് വേഷത്തിലാണ് എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

അഞ്ജലി ആണ് ചിത്രത്തിലെ നായിക. ശ്രിന്ദ, ആര്യ സലിം, സാബു മോന്‍, ശ്രീകാന്ത് മുരളി, അഭിരാം, കിച്ചു ടെല്ലസ്, ത്രസ്യാമ്മ, ശ്രുതി ജയന്‍, ജയിംസ് ഏലിയ, ജിത്തു അഷ്‌റഫ്‌, മനോജ്, ശരത് സഭ, ഷെബിന്‍ ബെന്‍സന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ രോഹിത് എംജി കൃഷ്‌ണന്‍ ആണ് ഇരട്ടയുടെ സംവിധാനം.

വിജയ്‌ ആണ് ഛായാഗ്രഹണം. മനു ആന്‍റണി-എഡിറ്റിങ്, ജേക്‌സ്‌ ബിജോയ്-സംഗീതം, സമീറ സനീഷ്- വസ്‌ത്രാലങ്കാരം, റോണക്‌സ്‌-മേക്കപ്പ്. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Also Read: ത്രില്ലടിപ്പിക്കാൻ വിനോദും പ്രമോദും; ജോജു ജോർജിന്‍റെ 'ഇരട്ട'യുടെ ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.