Joby George against Shane Nigam: ഷെയിന്‍ നിഗത്തെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയിന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'വെയില്‍' സിനിമയെ കുറിച്ചുള്ള ഷെയിനിന്‍റെ വാക്കുകളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു നിര്‍മാതാവ്. 'വെയിലി'ല്‍ ഒന്നുമില്ലെന്നും പല സീനുകളിലും വെളിച്ചം പോലുമില്ലെന്നും ഷെയിന്‍ പറഞ്ഞിരുന്നു.
Joby George shares Shane Nigam post: വിഷയത്തില്‍ മാപ്പ് നല്‍കൂ മഹാമതേ എന്നും ജോബി ജോര്‍ജും പറഞ്ഞു. 'മാപ്പു നല്‍കൂ മഹാമതേ മാപ്പു നല്‍കൂ ഗുണനിധേ.. മാലകമറ്റാന്‍ കനിഞ്ഞാലും ദയാവാരിധേ.. ഉദ്ധതനായ് വന്നോരെന്നില്‍ കത്തി നില്‍ക്കുമഹംബോധം.. വര്‍ദ്ധിതമാം വീര്യത്താലെ ഭസ്‌മമാക്കി ഭവാന്‍' -ഷെയിനിന്‍റെ വീഡിയോ പങ്കുവച്ച് ജോബി ജോര്‍ജ് ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Shane Nigam about Veyil: ഷെയിന്‍ നിഗത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ബര്‍മുഡയുടെ പ്രമോഷനിടെയായിരുന്നു വെയില്‍ സിനിമയെ കുറിച്ചുള്ള ഷെയിനിന്‍റെ പരാമര്‍ശം. വലിയ കഥയും കണ്ടന്‍റും മാത്രമുള്ള സിനിമകള്‍ മാത്രം ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രങ്ങള്‍ക്കാണ് തിയേറ്ററുകളില്‍ ആളുകളെ എത്തിക്കാന്‍ സാധിക്കുന്നതെന്നും വെയില്‍ പോലുള്ള റിയലിസ്‌റ്റിക് പ്രമേയങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ലെന്നുമാണ് ഷെയിന്‍ പറഞ്ഞത്.