ETV Bharat / entertainment

'ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്, മോശമായി വാര്‍ത്തകള്‍ വരാറുണ്ട്': ജാന്‍വി കപൂര്‍ - Jhanvi Kapoor in news

പലപ്പോഴും തന്നെ കുറിച്ച് മോശപ്പെട്ട രീതിയിലാണ് വാര്‍ത്തകള്‍ വരാറുള്ളതെന്ന് ജാന്‍വി കപൂര്‍. നെഗറ്റീവ് ആയി തലക്കെട്ടുകള്‍ നല്‍കുന്നവര്‍ പലരും അതിന് അനുസരിച്ചുള്ള പ്രതിഫലം നേടിയിട്ടുണ്ടെന്നും താരം പറയുന്നു.

Jhanvi Kapoor about sensational news  Jhanvi Kapoor  ജാന്‍വി കപൂര്‍  Jhanvi Kapoor in news  Jhanvi Kapoor latest news
'ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.. മോശമായി വാര്‍ത്തകള്‍ വരാറുണ്ട്': ജാന്‍വി കപൂര്‍
author img

By

Published : Nov 5, 2022, 5:27 PM IST

സെന്‍സേഷണല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ്‌ താരം ജാന്‍വി കപൂര്‍. തന്നെ കുറിച്ച് പലപ്പോഴും മോശപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ വരാറുണ്ടെന്ന് താരം. താന്‍ എന്ത് പറയുന്നുവോ ചെയ്യുന്നുവോ അതിന് എപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ടെന്നും ജാന്‍വി കപൂര്‍ വ്യക്തമാക്കി.

'താന്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ ആയി മാറുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. എന്നെ കുറിച്ച് വരുന്ന വാര്‍ത്തകളിലെ ചില തലക്കെട്ടുകള്‍ കാണുമ്പോള്‍ കുഴങ്ങിപ്പോകാറുണ്ട്. പലപ്പോഴും മോശപ്പെട്ട രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്.

ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ഘട്ടത്തില്‍ ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. നെഗറ്റീവ് ആയി തലക്കെട്ടുകള്‍ നല്‍കുന്ന പലരും അതിന് അനുസരിച്ചുള്ള പ്രതിഫലം നേടിയിട്ടുണ്ടെന്ന് തോന്നുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. അങ്ങനെയൊരു ലോകത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്.

ആളുകള്‍ എന്ത് വന്നാലും വിമര്‍ശിക്കും. അത് നിയന്ത്രിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍, അത് ഞാന്‍ ആത്മാര്‍ഥതയോടെ ചെയ്‌തേനെ. അങ്ങനെയാണെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഞാന്‍ വിമര്‍ശിക്കപ്പെടാന്‍ പോകുകയാണെങ്കില്‍ സത്യമായ എന്തെങ്കിലും പറഞ്ഞതിന് എന്നെ വിമര്‍ശിച്ചേക്കാം. കാരണം കുറഞ്ഞത് എനിക്ക് പിടിച്ചു നില്‍ക്കാന്‍ അത്രയും ഉണ്ടാകും, ജാന്‍വി കപൂര്‍ പറഞ്ഞു.

Also Read: മൈനസ് ഡിഗ്രിയില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍; തരംഗമായി മിലി രണ്ടാം ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.