ETV Bharat / entertainment

ജിയോ ബേബിയുടെ 'കാതൽ' ചരിത്ര വിജയത്തിലേക്ക്; 40 ദിനങ്ങൾ പിന്നിട്ട് മമ്മൂട്ടി - ജ്യോതിക ചിത്രം - Jeo Babys Kaathal movie

Kaathal The Core : നവംബർ 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌ത 'കാതൽ ദി കോർ' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Kaathal movie to historic success  Kaathal The Core to historic success  Kaathal movie  Mammootty Jyothika starrer Kaathal The Core  Kaathal The Core  കാതൽ ദി കോർ  കാതൽ ദി കോർ വിജയം  കാതൽ ചരിത്ര വിജയത്തിലേക്ക്  40 ദിനങ്ങൾ പിന്നിട്ട് കാതൽ  മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ  Kaathal The Core release  Kaathal The Core success  Kaathal The Core theater response  Kaathal The Core in theaters  Jeo Babys Kaathal movie  Kaathal movie
Kaathal The Core
author img

By ETV Bharat Kerala Team

Published : Dec 26, 2023, 3:56 PM IST

മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായി ജിയോ ബേബി സംവിധാനം ചെയ്‌ത സിനിമ 'കാതൽ ദി കോർ' ചരിത്രം വിജയത്തിലേക്ക്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച ഈ ചിത്രം തിയേറ്ററുകളിൽ 40 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. നവംബർ 23നാണ് 'കാതൽ ദി കോർ' തിയേറ്ററുകളിൽ റിലീസ് ചെയ്‌തത് (Mammootty, Jyothika starrer Jeo Baby's 'Kaathal The Core' to historic success).

സ്ലോ ഫേസിൽ നീങ്ങുന്ന, കാണികൾക്ക് സുഖമുള്ളൊരു വേദന‍ സമ്മാനിക്കുന്ന ഈ ചിത്രത്തിൽ 'മാത്യു ദേവസി' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവിസ്‌മരണീയമാക്കിയത്. 'ഓമന'യെ മറ്റാർക്കും അവതരിപ്പിക്കാൻ കഴിയാത്തവിധം ജ്യോതികയും ഗംഭീരമാക്കി. സുധി കോഴിക്കോടും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

മനുഷ്യ മനസുകളിൽ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതുമായ ചിന്തകളെ കുറിച്ചും വികാരവിചാരങ്ങളെ കുറിച്ചുമാണ് 'കാതൽ' പറയുന്നത്. സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്നതാണ് 'കാതലി'ന്‍റെ കഥാഗതി. മനുഷ്യന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്‌ചപ്പാടുകളുമെല്ലാം പ്രക്ഷകർക്ക് മുന്നിൽ ഈ സിനിമ അവതരിപ്പിക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച 'കാതൽ' വേഫറർ ഫിലിംസാണ് വിതരണത്തിനായി എത്തിച്ചത്. അടുത്തിടെയാണ് 'കാതല്‍' സക്‌സസ്‌ ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും വേദനയും ദൃശ്യമാകുന്ന ടീസറിന്‍റെ അവസാനം വിപ്ലവാത്മകമായ വിജയം എന്നും പരാമര്‍ശിക്കുന്നുണ്ട്. ഗോവയില്‍ അടുത്തിടെ നടന്ന 54-ാമത് ഐഎഫ്‌എഫ്‌ഐയിലും ഐഎഫ്‌എഫ്കെയിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

READ MORE: 'സ്‌നേഹിക്കുന്നവരെ നഷ്‌ടപ്പെടുമെന്ന പേടിയാണ്' വിപ്ലവാത്മകമായ വിജയം; കാതല്‍ സക്‌സസ്‌ ടീസര്‍ പുറത്ത്

സാലു കെ തോമസാണ് കാതലിന്‍റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസാണ്. അൻവർ അലിയും ജാക്വിലിൻ മാത്യുവും ചേർന്ന് വരികൾ രചിച്ച്, മാത്യൂസ് പുളിക്കൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. എസ്. ജോർജാണ് ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, കലാസംവിധാനം : ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ : ടോണി ബാബു, വസ്‌ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്‌ടർ : അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : അസ്‌ലം പുല്ലേപ്പടി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്‌ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ : ആന്‍റണി സ്റ്റീഫൻ, പിആർഒ : ശബരിവ എന്നിവരാണ് 'കാതലി'ലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.