Twelth Man release: 'ദൃശ്യം 2'ന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു നാളിതുവരെ ആരാധകര്‍. ഈ കൂട്ടുകെട്ടിലൊരുങ്ങിയ 'ട്വല്‍ത്ത് മാന്‍' മെയ് 20ന് ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസിനെത്തി. ഏറെ സസ്‌പെന്‍സും നിഗൂഢതകളും നിറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
-
#12thMan#Jeethujoseph + #Mohanlal = 🔥🔥🔥
— Nizaam Mohammed (@MohdNizaa) May 19, 2022 " class="align-text-top noRightClick twitterSection" data="
A well crafted thriller with Great performance from @Mohanlal & engaging from opening to end. Story and screenplay is 🔥🔥🔥#12thManOnDisneyPlusHotstar pic.twitter.com/N4MVaBESI8
">#12thMan#Jeethujoseph + #Mohanlal = 🔥🔥🔥
— Nizaam Mohammed (@MohdNizaa) May 19, 2022
A well crafted thriller with Great performance from @Mohanlal & engaging from opening to end. Story and screenplay is 🔥🔥🔥#12thManOnDisneyPlusHotstar pic.twitter.com/N4MVaBESI8#12thMan#Jeethujoseph + #Mohanlal = 🔥🔥🔥
— Nizaam Mohammed (@MohdNizaa) May 19, 2022
A well crafted thriller with Great performance from @Mohanlal & engaging from opening to end. Story and screenplay is 🔥🔥🔥#12thManOnDisneyPlusHotstar pic.twitter.com/N4MVaBESI8
Twelth Man audience response: മികച്ച കഥ, മികച്ച തിരക്കഥ, മികച്ച ക്രൈം ത്രില്ലര്‍, കാഴ്‌ചക്കാരെ പിടിച്ചിരുന്ന ചിത്രം, അവസാനം വരെ സസ്‌പന്‍സ് നിലനിര്‍ത്തുന്ന ചിത്രം, മികച്ച അവതരണം, ആകെ നിരാശപ്പെടുത്തില്ല.. എന്നിങ്ങനെയാണ് 'ട്വല്‍ത്ത് മാനെ' കുറിച്ചുള്ള പ്രേക്ഷക പ്രതികരണം. മോഹന്‍ലാലും മികച്ച പ്രകടനം കാഴ്‌ചവച്ചതായാണ് പ്രേക്ഷകപക്ഷം.
-
#12thMan - Neatly Made Murder Mystery Movie, Very Engaging For The Viewer, Keeps The Suspense Alive Till The Very End, Excellent Making By #JeethuJoseph, With A Solid Performance By #Mohanlal, Overall Does Not Disappoint At All, Worth Watch👍 pic.twitter.com/vCCJhFBL9v
— Snehasallapam (@SSTweeps) May 19, 2022 " class="align-text-top noRightClick twitterSection" data="
">#12thMan - Neatly Made Murder Mystery Movie, Very Engaging For The Viewer, Keeps The Suspense Alive Till The Very End, Excellent Making By #JeethuJoseph, With A Solid Performance By #Mohanlal, Overall Does Not Disappoint At All, Worth Watch👍 pic.twitter.com/vCCJhFBL9v
— Snehasallapam (@SSTweeps) May 19, 2022#12thMan - Neatly Made Murder Mystery Movie, Very Engaging For The Viewer, Keeps The Suspense Alive Till The Very End, Excellent Making By #JeethuJoseph, With A Solid Performance By #Mohanlal, Overall Does Not Disappoint At All, Worth Watch👍 pic.twitter.com/vCCJhFBL9v
— Snehasallapam (@SSTweeps) May 19, 2022
Mohanlal Jeethu Joseph movie: സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ആദ്യ മോഹന്‍ലാല്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ട്വല്‍ത്ത് മാന്‍' റിലീസിനെത്തിയത്. നവാഗതനായ കെ.ആര്‍ കൃഷ്‌ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് നായികമാരാണ് സിനിമയില്‍.
12th Man location: ഒരു ദുരൂഹ പശ്ചാത്തലത്തിലായി ഒരുങ്ങിയ ചിത്രത്തില്‍ 14 പേരോളം മാത്രമാണ് അണിനിരന്നത്. ഒറ്റ ദിവസത്തെ സംഭവമാണ് ചിത്രപശ്ചാത്തലം. ചിത്രത്തിന്‍റെ 80 ശതമാനവും ഇടുക്കിയിലെ കുളമാവിലെ റിസോര്‍ട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളികള്‍ അധികം പരീക്ഷിക്കാത്ത പാറ്റേണിലാണ് കഥ പറയുന്നത്.
12th Man cast ad crew: ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. ഉണ്ണി മുകുന്ദന്‍, അനുശ്രീ, ലിയോണ ലിഷോയ്, അദിതി രവി, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, ശിവദ, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.
Mohanlal latest movies: വൈശാഖ് ചിത്രം 'മോണ്‍സ്‌റ്റര്‍', ഷാജി കൈലാസ് ചിത്രം 'എലോണ്‍', 'ബറോസ്' എന്നിവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. 'ആറാട്ട്' ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Also Read: മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കുന്ന മകളുടെ വീഡിയോ പങ്കുവച്ച് പേളി മാണി