Jeethu Joseph detective director: ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടിയ മലയാളികളുടെ പ്രിയ സംവിധായകനാണ് ജീത്തു ജോസഫ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ 'കൂമന്‍' ആണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ജീത്തു ജോസഫ് ചിത്രം. എന്നാല്‍ മോഹന്‍ലാലിനൊപ്പമുള്ള കൂട്ടുകെട്ടില്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
Jeethu Joseph Mohanlal combo: 'ദൃശ്യം' എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട് സിനിമാസ്വാദകരുടെ കണ്ണിലുടക്കിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 'ദൃശ്യം 2', 'ട്വല്‍ത്ത് മാന്‍' എന്നീ സിനിമകളും ഈ കൂട്ടുകെട്ടില്‍ പിറന്നു. 'റാം' ആണ് ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
Mohanlal Jeethu Joseph Ram: റാം ഇപ്പോള്‍ അവാസ ഘട്ട ഷൂട്ടിങ്ങിലാണ്. നവംബര്‍ 14ന് മൊറോക്കോയില്‍ ഷൂട്ടിങ്ങ് ആരംഭിക്കും. 40 ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയില്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്. ജനുവരിയോടെ 'റാമി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും.
Jeethu Joseph about Mohanlal: മോഹന്‍ലാലിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലിപ്പോള്‍ ശ്രദ്ധ നേടുകയാണ്. ചെയ്‌ത സിനിമകള്‍ ഹിറ്റാകുന്നത് കൊണ്ടല്ല മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യുന്നതെന്ന് ജീത്തു ജോസഫ് പറയുന്നു. 'പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍.
Mohanlal give dates to unsuccessful directors: ഹിറ്റാകുന്ന സിനിമകളുടെ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്ന വ്യക്തിയല്ല മോഹന്‍ലാല്‍. പരാജയ സിനിമകളുടെ സംവിധായകര്‍ക്കും അദ്ദേഹം ഡേറ്റ് കൊടുക്കാറുണ്ട്. ബോക്‌സ് ഓഫിസില്‍ വലിയ രീതിയില്‍ കലക്‌ട് ചെയ്‌തില്ലെങ്കിലും സിനിമ നല്ലതെന്ന് തോന്നിയാല്‍ മോഹന്‍ലാല്‍ അത് ചെയ്യും. എന്നോടൊപ്പം മാത്രമല്ല പല സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം വീണ്ടും വര്‍ക്ക് ചെയ്‌തിട്ടുണ്ട്.
Jeethu Joseph about Ram: 'റാം' സിനിമയുടെ ഷൂട്ടിങ്ങില്‍ യുകെ ഷെഡ്യൂള്‍ കുറച്ച് കൂടി ഉണ്ട്. മൊറോക്കോ, ടുണീഷ്യ, ഇസ്രായേല്‍ തുടങ്ങിയ ഇടങ്ങളിലും ഷൂട്ട് ഉണ്ട്. 'റാം' ആക്ഷന്‍ സിനിമയാണ്. റിയലിസ്‌റ്റിക് ഫൈറ്റ് ആണ്. റിവ്യൂ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. സിനിമയുടെ ഉദ്ദേശ്യം എന്നത് നമ്മള്‍ തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ രസിപ്പിക്കണം. നമ്മളെ രസിപ്പിച്ച് കഴിഞ്ഞാല്‍ ടോട്ടാലിറ്റിയില്‍ സിനിമ നല്ലതാണോ എന്നാണ് നോക്കുക.
Jeethu Joseph about movie degradation: റിവ്യൂ ചെയ്യുന്നവര്‍ക്ക് അത് അവരുടെ പ്രൊഫഷന്‍റെ ഭാഗമാണ്. ഒരു സിനിമ കണ്ട് ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ ആദ്യത്തെ ദിവസം തന്നെ നെഗറ്റീവ് എഴുതാതെ പടത്തിന് ഒരു ബ്രീത്തിംഗ് സ്‌പേസ് കൊടുക്കു. ആദ്യം തന്നെ പ്രേക്ഷകരെ വെറുപ്പിച്ച് ഓടിക്കാതെ ഒരാഴ്‌ചയൊക്കെ കഴിഞ്ഞ് റിവ്യൂ പറയുക. കാരണം ഇതിന്‍റെ പിന്നില്‍ ഒത്തിരി അധ്വാനങ്ങള്‍ ഉണ്ട്. മുതല്‍ മുടക്കുന്ന പ്രൊഡ്യൂസര്‍ ഉണ്ട്. അയാള്‍ക്കൊരു കുടുംബം ഉണ്ട്. ഇതില്‍ ഓരോരുത്തരുടെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ഞാനൊരു അഭിപ്രായം പറയുന്നു എന്നേ ഉള്ളൂ.'- ജീത്തു ജോസഫ് പറഞ്ഞു.
Also Read: അവതാര്‍ 2 വിനൊപ്പം ബറോസും; സര്‍പ്രൈസുമായി മോഹന്‍ലാല്‍