Ponniyin Selvan breaks records : മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു വന്‍ താരനിര അണിനിരന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്വന്'. സകല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. 400 കോടിയിലേറെയാണ് ആഗോളതലത്തില്‍ 'പൊന്നിയിന്‍ സെല്വന്' ഇതുവരെ നേടിയിരിക്കുന്നത്.
Jayaram getup in Ponniyin Selvan: വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയില്‍ മലയാളി താരം ജയറാമും സുപ്രധാന വേഷത്തിലെത്തിയിരുന്നു. ആള്‍വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. തല മൊട്ടയടിച്ച് കുടുമയും കുടവയറുമുള്ള ഗെറ്റപ്പായിരുന്നു സിനിമയില്‍ ജയറാമിന്.
Jayaram as Nambi: രൂപം കൊണ്ടും അഭിനയ പ്രകടനം കൊണ്ടും ജയറാം തന്റെ റോള്‍ മികവുറ്റതാക്കിയിരുന്നു. ഈ കഥാപാത്രത്തിന് താരം ഏറെ കയ്യടിയും നേടി. ഇപ്പോഴിതാ ജയറാം തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ആള്‍വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരീക്ഷിച്ച ലുക്കുകളിലൊന്നിന്റെ ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
Jayaram shares first getup for Ponniyin Selvan: കുറ്റിത്തലമുടിയും കുറ്റിത്താടിയുമുള്ള രൂപത്തിലാണ് ഈ ചിത്രത്തില്‍ ജയറാം. സിനിമയില്‍ മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട നമ്പിക്ക് ഇതുപോലെ നിരവധി ഗെറ്റപ്പുകള്‍ പരീക്ഷിച്ചതായി ജയറാം പറയുന്നു. പോസ്റ്റിന് പിന്നാലെ നിരവധി പേര് കമന്റുകളുമായെത്തി. നായകന്മാരേക്കാള് ലുക്ക് ആള്‍വാര്‍ കടിയന്‍ നമ്പിക്ക് വരുന്നത് കൊണ്ടാണ് ഈ ലുക്ക് സംവിധായകന് മണിരത്നം വേണ്ടെന്ന് വച്ചതെന്ന് ആരാധകര്‍ പറയുന്നു.
Read more: 'എനിക്ക് വയര്‍ വേണം, ആ ഒന്നര വര്‍ഷം അദ്ദേഹം എന്റെ മുഖത്ത് നോക്കിയില്ല'; വെളിപ്പെടുത്തലുമായി ജയറാം
Audience reactions on Jayaram getup: എന്നാല്‍ സിനിമയിലെ ലുക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നും ചിലര്‍ പറയുന്നു. 'ഇങ്ങനെ വന്നിരുന്നേല്‍ വന്തിയതേവനും പൊന്നിയിന്‍ സെന്വനും ഒക്കെ ഒന്ന് വിയര്‍ത്തേനെ. നമ്പിയുടെ ലുക്കിന് മുമ്പില്‍ പിടിച്ച് നില്ക്കാന്...', 'മറ്റ് ഗെറ്റപ്പുകളും പോസ്റ്റുമോ?' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്.