ETV Bharat / entertainment

Jayam Ravi Genie | പാൻ ഇന്ത്യൻ ചിത്രവുമായി ജയം രവി ; 'ജെനി' പ്രഖ്യാപനമായി - എആർ റഹ്മാൻ

'ജെനി' എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 100 കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്

Jayam Ravi new Pan Indian movie Genie  Jayam Ravi new movie Genie  Genie  Ishari K Ganesh  Vels Film International  Krithi Shetty  Kalyani Priyadharshan  AR Rahman  Wamiqa Gabbi  പാൻ ഇന്ത്യൻ ചിത്രവുമായി ജയം രവി  ജെനി പ്രഖ്യാപനമായി  ജെനി  ജയം രവി ജെനി  ഐഷാരി കെ ഗണേഷ്  വെൽസ് ഫിലിം ഇന്‍റർനാഷണൽ  അർജുനൻ ജൂനിയർ  കൃതി ഷെട്ടി  കല്യാണി പ്രിയദർശൻ  എആർ റഹ്മാൻ  വാമിക ഗബ്ബി
Jayam Ravi Genie| പാൻ ഇന്ത്യൻ ചിത്രവുമായി ജയം രവി; 'ജെനി' പ്രഖ്യാപനമായി
author img

By

Published : Jul 5, 2023, 2:48 PM IST

തെന്നിന്ത്യയുടെ പ്രിയ താരം ജയം രവി (Jayam Ravi) നായകനായി പുതിയ ചിത്രം വരുന്നു. വെൽസ് ഫിലിം ഇന്‍റർനാഷണലിന്‍റെ (Vels Film International) ബാനറിൽ ഐഷാരി കെ ഗണേഷ് (Ishari K Ganesh) നിർമിക്കുന്ന പുതിയ ചിത്രവുമായാണ് താരം പ്രേക്ഷകർക്കരികിലേക്ക് എത്തുക. നിർമാതാക്കൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ജയം രവിയുമൊത്തുള്ള പുതിയ പ്രൊജക്‌ടിന്‍റെ പ്രഖ്യാപനം നടത്തിയത്.

'ജെനി' (Genie) എന്ന് പേരിട്ടിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം അർജുനൻ ജൂനിയറാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്‌ത ചലച്ചിത്ര നിര്‍മാതാവ് മിഷ്‌കിന്‍റെ മുൻ അസോസിയേറ്റ് ആയിരുന്നു അർജുനൻ ജൂനിയർ. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിശദാംശങ്ങളോടെയാണ് നിർമാതാക്കൾ സിനിമയുടെ പേര് വെളിപ്പെടുത്തിയത്. വെൽസ് ഫിലിം ഇന്‍റർനാഷണലിന്‍റെ 25-ാമത്തെ ചിത്രം കൂടിയാണ് 'ജെനി'.

"ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്ന ഞങ്ങളുടെ പാൻ - ഇന്ത്യൻ നിർമാണം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്"- എന്ന് കുറിച്ചുകൊണ്ടാണ് വെൽസ് ഫിലിം ഇന്‍റർനാഷണൽ പോസ്റ്റർ പങ്കുവച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നട തുടങ്ങി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം 100 കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുങ്ങുന്നത്.

വെങ്കട്ട് പ്രഭുവിന്‍റെ ദ്വിഭാഷാ ചിത്രമായ 'കസ്റ്റഡി'യില്‍ വേഷമിട്ട കൃതി ഷെട്ടി (Krithi Shetty), 'മാനാട്' എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി തിളങ്ങിയ മലയാളി കൂടിയായ നടി കല്യാണി പ്രിയദർശൻ (Kalyani Priyadharshan), 'മോഡേൺ ലവ് ചെന്നൈ' എന്ന വെബ് സീരീസില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട നടി വാമിക ഗബ്ബി (Wamiqa Gabbi) എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് വെൽസ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

ഓസ്‌കർ ജേതാവും സംഗീതലോകത്തെ അത്ഭുത പ്രതിഭയുമായ എ. ആർ. റഹ്മാൻ (A.R. Rahman) ആണ് 'ജെനി'ക്കായി സംഗീതം ഒരുക്കുന്നത് എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. 'ലവ് ടുഡേ' ഫെയിം പ്രദീപ് ഇ രാഘവ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. മഹേഷ് മുത്തുസാമിയാണ് ഛായാഗ്രഹണം. വിപുലമായ പൂജയോടെയാണ് ചിത്രത്തിന് ഇന്ന് തുടക്കം കുറിച്ചത്.

അതേസമയം മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ 2' ന് ശേഷം നിരവധി ചിത്രങ്ങളാണ് ജയം രവിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയൻതാര നായികയായി എത്തുന്ന 'ഇരൈവൻ', ആന്‍റണി ഭാഗ്യരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സൈറൺ' എന്നിവയാണ് ജയം രവിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. കീർത്തി സുരേഷ് ആണ് 'സൈറണി'ല്‍ നായിക.

READ MORE: ബോക്‌സോഫിസ് കീഴടക്കി പൊന്നിയിൻ സെൽവൻ 2; രണ്ടാം ദിവസം 50 കോടി ക്ലബിൽ

'പൊന്നിയിൻ സെൽവനി'ല്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ജയം രവി കയ്യടി നേടിയിരുന്നു. ചോള രാജവംശത്തിന്‍റെ ചരിത്രം പ്രമേയമാക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‌ണൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ് രാജ്, വിക്രം പ്രഭു എന്നിങ്ങനെ വമ്പൻ താരനിരയും അണിനിരന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.