ETV Bharat / entertainment

തെലുഗുവില്‍ തിളങ്ങാന്‍ ജാൻവി കപൂർ; NTR30ന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് താരം - upcoming telungu movie NTR30

തെന്നിന്ത്യയിലും സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ആര്‍ആര്‍ആറിന് ശേഷമുളള തെലുഗു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്‍റെ എറ്റവും പുതിയ ചിത്രത്തില്‍ നായിക ജാന്‍വിയാണ്. സിനിമയിലെ തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

NTR30 jhanvi kapoor  Janhvi Kapoors first look from NTR30  Janhvi Kapoor first telungu movie  തെലുങ്കിൽ ചുവടുറപ്പിച്ച് ജാൻവി കപൂർ  NTR30 യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  മുംബൈ  ജാന്‍വി കപൂര്‍  തെന്നിന്ത്യ  jhanvi kapoor new movies  jhanvi kapoor upcoming movies  upcoming telungu movie NTR30  Janhvi Kapoor shared the first look poster
തെലുങ്കിൽ ചുവടുറപ്പിച്ച് ജാൻവി കപൂർ
author img

By

Published : Mar 6, 2023, 9:34 PM IST

Updated : Mar 7, 2023, 12:29 PM IST

മുംബൈ: ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്ന താരസുന്ദരിമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച താരത്തിന്‍റേതായി തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങി. അഭിനയപ്രാധാന്യമുളള റോളുകള്‍ക്കൊപ്പം തന്നെ ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ജാന്‍വി. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രി വളരെ സെലക്‌ടീവായി മാത്രമാണ് സിനിമകള്‍ ചെയ്യാറുളളത്. നായികയായി വേഷമിട്ടതിന് പുറമെ കേന്ദ്രകഥാപാത്രമായി സിനിമകളില്‍ അഭിനയിച്ചും ജാന്‍വി കപൂര്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.

തെന്നിന്ത്യയിൽ സജീവമാകാൻ ജാൻവി: ബോളിവുഡില്‍ സെന്‍സേഷനായ താരം നിലവില്‍ തെന്നിന്ത്യയിലും സജീവമാകാനുളള തയ്യാറെടുപ്പുകളിലാണ്. തെലുഗു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്‍റെ ആര്‍ആര്‍ആറിന് ശേഷമുളള എറ്റവും പുതിയ ചിത്രത്തില്‍ നായിക ജാന്‍വിയാണ്. കാത്തിരിപ്പിനൊടുവില്‍ താരപുത്രിയുടെ 26-ാം പിറന്നാള്‍ ദിനത്തില്‍ സിനിമയിലെ നടിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. എന്‍ടിആര്‍ 30 എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജനത ഗരേജ് എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച കൊരട്ടല ശിവയാണ്. വെള്ളച്ചാട്ടത്തിന് സമീപമുളള പാറക്കെട്ടിന് മുകളില്‍ സാരി ലുക്കില്‍ ഇരിക്കുന്ന താരപുത്രിയേയാണ് പോസ്റ്ററില്‍ കാണിക്കുന്നത്.

ആദ്യ തെലുഗു ചിത്രത്തിന്‍റെ പോസ്റ്റര്‍ ജാന്‍വിയും തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'അവസാനം ഇത് സംഭവിക്കുന്നു. എന്‍റെ ഫേവറൈറ്റ് ആക്‌ടറിനൊപ്പം അഭിനയിക്കുന്നതിനായി ഇനിയും കാത്തിരിക്കാനാവില്ല' എന്നാണ് താരപുത്രി പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജാന്‍വിയെ സിനിമയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടുളള ട്വീറ്റുമായി ജൂനിയര്‍ എന്‍ടിആറും സോഷ്യല്‍ മീഡിയയില്‍ എത്തി. ജാന്‍വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് എന്‍ടിആറിന്‍റെ ട്വീറ്റ് വന്നത്.

അതേസമയം ജൂനിയര്‍ എന്‍ടിആറും ജാന്‍വിയും ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദറാണ് ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക. സിനിമയുടെ ലോഞ്ച് ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ആര്‍ആര്‍ എന്ന ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രം ആഗോളതലത്തില്‍ വരെ വലിയ ശ്രദ്ധ നേടിയ ശേഷമാണ് ജൂനിയര്‍ എന്‍ടിആറിന്‍റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

സിനിമയ്‌ക്കായി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റ് ഒരുങ്ങിയതായാണ് വിവരം. ജൂനിയര്‍ എന്‍ടിആറിന്‍റെ സഹോദരന്‍ നന്ദമുരി കല്യാണ്‍ റാമും യുവസുധ ആര്‍ട്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡ് ടെക്‌നീഷ്യന്‍സാണ്. നാല് കോടി രൂപയാണ് സിനിമയ്‌ക്കായി ജാന്‍വി കപൂര്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2024 എപ്രില്‍ അഞ്ചിന് ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എന്‍ടിആര്‍ 30 എത്തുമെന്നാണ് വിവരം. പാന്‍ ഇന്ത്യന്‍ റിലീസായി തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്‍റെതായി അടുത്തിടെ പുറത്തിറങ്ങിയ എന്‍ടിആറിന്‍റെ ഫസ്‌റ്റ് ലുക്ക് മോഷന്‍ പോസ്റ്ററിന് വലിയ വരവേല്‍പ്പാണ് ആരാധകരില്‍ നിന്നും സിനിമാപ്രേമികളില്‍ നിന്നും ലഭിച്ചത്. എന്‍ടിആറിന്‍റെ കാരക്‌ടര്‍ ലുക്കും അനിരുദ്ധിന്‍റെ പശ്ചാത്തല സംഗീതവും ഫസ്‌റ്റ്‌ ലുക്ക് മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ മുഖ്യ ആകര്‍ഷണമായി മാറി.

Last Updated : Mar 7, 2023, 12:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.