ETV Bharat / entertainment

വൈറലായി ജാന്‍വിയുടെയും സണ്ണിയുടെയും റൊമാന്‍റിക് ട്രാക്ക് - ജാന്‍വി കപൂര്‍

Mili song: മിലിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിനിമയിലെ തും ഭി രാഹി എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ജാന്‍വിയുടെയും സണ്ണിയുടെയും റൊമാന്‍റിക് ട്രാക്ക്  Janhvi Kapoor and Sunny Kaushal  Tum Bhi Raahi from Mili  Janhvi Kapoor  Sunny Kaushal  Tum Bhi Raahi  Mili  എആര്‍ റഹ്മാന്‍  Mili song  മിലിയിലെ രണ്ടാമത്തെ ഗാനം  Helen remake Mili  Mili trailer  Mili release  Janhvi Kapoor upcoming movies  ജാന്‍വി കപൂര്‍  ഹെലന്‍
വൈറലായി ജാന്‍വിയുടെയും സണ്ണിയുടെയും റൊമാന്‍റിക് ട്രാക്ക്
author img

By

Published : Oct 27, 2022, 4:53 PM IST

Mili song: ജാന്‍വി കപൂര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'മിലി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയിലെ 'തും ഭി രാഹി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ജാന്‍വി കപൂറും ഗാനം പങ്കുവച്ചിട്ടുണ്ട്.

Tum Bhi Raahi from Mili: ജാവേദ് അക്തറുടെ വരികള്‍ക്ക് എആര്‍ റഹ്മാന്‍, ശശാ തിരുപതി എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പോസിറ്റീവ് റൊമാന്‍റിക് വൈബ് നല്‍കുന്നതാണ് ഗാനം.

Helen remake Mili: മലയാള സിനിമ 'ഹെലന്‍റെ' (2019) റീമേക്ക് ചിത്രം കൂടിയാണ് 'മിലി'. മലയാളത്തില്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് 'മിലി'യുടെയും സംവിധാനം നിര്‍വഹിക്കുന്നത്‌. ബോണി കപൂര്‍ ആണ് നിര്‍മാണം. അച്ഛന്‍ ബോണി കപൂറിനൊപ്പമുള്ള ജാന്‍വിയുടെ ആദ്യ ചിത്രം കൂടിയാണ് 'മിലി'.

Mili release: അടുത്തിടെ 'മിലി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് 'മിലി' ട്രെയ്‌ലറിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നവംബര്‍ 4നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കത്രീന കെയ്‌ഫ്‌, ഇഷാന്‍ ഖട്ടര്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവര്‍ക്കൊപ്പമുള്ള ഹൊറര്‍ കോമഡി ചിത്രം 'ഫോണ്‍ ഭൂതും' മിലിക്കൊപ്പമാണ് തിയേറ്ററുകളിലെത്തുക.

Janhvi Kapoor upcoming movies: വരുണ്‍ ധവാനൊപ്പമുള്ള 'ബവാല്‍' ആണ് ജാന്‍വി കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം 2023 ഏപ്രില്‍ 7ന്‌ തിയേറ്ററുകളിലെത്തും. രാജ്‌കുമാര്‍ റാവുവിനൊപ്പമുള്ള കരണ്‍ ജോഹര്‍ ചിത്രം 'മിസ്‌റ്റര്‍ ആന്‍ഡ്‌ മിസിസ്‌ മാഹി' ആണ് ജാന്‍വിയുടെ മറ്റൊരു പുതിയ പ്രോജക്‌ട്‌.

Also Read: തലമുറകളുടെ ഒത്തുചേരല്‍, ദീപാവലി ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് ജാന്‍വി കപൂര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.