ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായി നവാഗതനായ വിഷ്‌ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാംഗോ മുറി' (Jaffer Idukki starrer Mango mury ). അർപ്പിത് പി ആർ (തിങ്കളാഴ്‌ച നിശ്ചയം ഫെയിം), ശ്രീകാന്ത് മുരളി, സിബി തോമസ്, ലാലി അനാർക്കലി, അജിഷ പ്രഭാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Mangomury Official Trailer out).
ഏറെ കൗതുകമുണർത്തുന്ന ട്രെയിലർ മ്യൂസിക് 247ന്‍റെ (Muzik 247) യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും നവീനമായൊരു അനുഭവമായിരിക്കും 'മാംഗോ മുറി' സമ്മാനിക്കുകയെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തുവന്ന ട്രെയിലറും ഈ വാക്കുകൾ അടിവരയിടുന്നതാണ്.
- " class="align-text-top noRightClick twitterSection" data="">
ബ്ലെസി, രഞ്ജിത്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് വിഷ്‌ണു രവി ശക്തി സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന 'മാംഗോ മുറി'യുടെ കഥയും സംവിധായകന്‍റേത് തന്നെയാണ്. വിഷ്‌ണു രവി ശക്തിയും തോമസ് സൈമണും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.
ജനുവരി 5ന് 'മാംഗോ മുറി' തിയേറ്ററുകളിൽ റിലീസിന് എത്തും. റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്‌ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. സതീഷ് മനോഹർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ലിബിൻ ലീ ആണ്.
READ MORE: ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായി 'മാംഗോ മുറി'; റിലീസ് തീയതി പുറത്ത്
സാം മാത്യു ആണ് ഗാനരചന. സംഗീത സംവിധാനം ഫോർ മ്യൂസിക്‌സും നിർവഹിക്കുന്നു. കലാസംവിധാനം : അനൂപ് അപ്‌സര, പ്രൊഡക്ഷൻ കൺട്രോളർ : കല്ലാർ അനിൽ, ചമയം : ഉദയൻ നേമം, വസ്‌ത്രാലങ്കാരം : ശ്രീജിത്ത് കുമാരപുരം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : അരുൺ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്‌ടർ : ശരത് അനിൽ, അസിസ്റ്റന്‍റ് ഡയറക്‌ടർ : അജ്‌മൽ & ശ്രീജിത്ത് വിദ്യാധരൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് : ബിനീഷ് ഇടുക്കി, ശബ്‌ദ സംവിധാനം : ചാൾസ്, സൗണ്ട് മിക്സിംഗ് : എൻ ഹരികുമാർ, എഫക്‌ട്‌സ് : പ്രശാന്ത് ശശിധരൻ, കളറിസ്റ്റ് : ബി യുഗേന്ദ്രൻ, വി.എഫ്.എക്‌സ് : റിഡ്‌ജ്, പി.ആർ.ഒ : പി.ശിവപ്രസാദ്, സ്റ്റിൽസ് : നൗഷാദ് കണ്ണൂർ, ഡിസൈൻസ് : യെല്ലോടൂത്ത്.