നിരവധി വൈവിധ്യമാർന്ന വിഷയങ്ങൾ പ്രമേയമാക്കി ഒട്ടനവധി ഷോർട്ട് ഫിലിമുകളാണ് മലയാളത്തില്‍ അടുത്തകാലത്തായി പുറത്തിറങ്ങുന്നത്. അക്കൂട്ടത്തിലേക്ക് ഒരു പുത്തൻ ഹ്രസ്വ ചിത്രം കൂടി എത്തുകയാണ്. 'ഇതികർത്തവ്യ മാരൻ', റൊമാന്‍റിക് കോമഡി ചിത്രമായി അണിയിച്ചൊരുക്കിയ ഈ ഷോർട്ട് ഫിലിം ഉടൻ പ്രേക്ഷകർക്കരികിലെത്തും. 'ഇതികർത്തവ്യ മാരന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
താര & മില പ്രൊഡക്ഷൻസുമായി സഹകരിച്ച് ജെആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജസ്റ്റിൻ മാത്യു ആണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നത്. 'ബ്ലോക്ക്ബസ്റ്റർ ഫിലിംസ്' എന്ന യൂട്യൂബ് ചാനലിലൂടെ പ്രണയവും നർമവും കോർത്തിണക്കി ഒരുക്കിയ ഈ ഷോർട് ഫിലിം ഉടൻ റിലീസ് ചെയ്യും. 'പ്രിയമുള്ളവരേ കാത്തിരിക്കൂ' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

അദ്രി ജോ, അമൃത വിജയ്, ജിഷ്‌ണു മോഹൻ, വിവേക് അനിരുദ്ധ് എന്നിവരാണ് 'ഇതികർത്തവ്യ മാരനി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്ത, അക്ഷര ബിജോ, റോബർട്ട് ആലുവ, ധനിൽ കൃഷ്‌ണ, നിത്യ ദിനേശ്, മരിയ ലിജോ, അമൽ ആന്‍റണി, എലിസബത്ത് എൻ എം, യാമിൻ കുഞ്ഞുമോൻ, റിയ ആന്‍റണി, സജീർ ബാബ, വർഗീസ് മലയിൻ പോൾ, അജയ് കെ പി, സാദിഖ്, ഫിജോ ഫിൽപ്പ്, വിബിൻ ലൂസി, അതുൽ ഡ്യൂപ്പ്, ഗ്രീജിത്ത്, ജിയോമോൻ, ട്രീസ മാളു, അകേഷ് അക്കൂസ്, അനൂജ് ദിലീപ്, അമീൻ, കിരൺ കെഎസ്, റോയ്‌ലിൻ റോബർട്ട്, അജിത് മാമ്പള്ളി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
കിരൺ കെ.എസ്. ആണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. നവീൻ നാജോസ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷൈജാസ് കെ. എം. ആണ്. ടിറ്റോ പി തങ്കച്ചൻ, അദ്രി ജോ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മിലൻ ജോൺ ആണ്. അദ്രി ജോ, അലീഷ റെജി എന്നിവരാണ് ഗായകർ.
അസോസിയേറ്റ് ഛായാഗ്രാഹകർ - ജോയൽ ജോർജ് ജോൺ, ഡൊമിനിക് സാവിയോ, അസിസ്റ്റന്‍റ് ഛായാഗ്രാഹകർ - ബ്ലെസൺ ബിജു, ശ്രീകാന്ത്, സൗണ്ട് ഡിസൈൻ & മിക്‌സ് - അരുൺ വെയ്‌ലർ, കളറിസ്റ്റ് - എബിൻ ഫിലിപ്പ്, അസോസിയേറ്റ് ഡയറക്‌ടർ - റോയ്‌ലിൻ റോബർട്ട്, കൺഫോമിസ്റ്റ് - ശ്യാം ലാൽ, സ്റ്റുഡിയോ - റോ ആൻഡ് ന്യൂ സ്റ്റുഡിയോ, ടൈറ്റിൽ ഡിസൈൻ - റസൽ റഹ്മാൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ - ജോയൽ ജോബ് ചിറ്റിലപ്പിള്ളി, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ - ജെഫിൻ ജോബ്, സ്റ്റാനി സ്റ്റീഫൻ, ഹാനോ ഷിബു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ആദർശ് ആദി, പ്രൊമോഷൻ ഹെഡ് - ഗ്രിഫിൻ ആന്‍റണി, സൗണ്ട് എഞ്ചിനീയർ - ഡെൻസൺ ഡൊമിനിക്, ദിനേശ് ഡി, ഡബ്ബിംഗ് സ്റ്റുഡിയോ - നോയിസ് ഗേറ്റ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് - ചിത്ര പ്രദീപ്, തങ്കം മോഹൻ, കോസ്റ്റ്യൂം - ശ്രീ കൃഷ്‌ണ (അമൃത വിജയ്) എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.