ETV Bharat / entertainment

രാജസ്ഥാന്‍റെ വിജയം ആഘോഷിച്ച് ജയറാമും ബിജു മേനോനും, സഞ്‌ജുവിനായി ആര്‍പ്പുവിളിച്ച് താരങ്ങള്‍ - viral video

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാനെ പിന്തുണയ്‌ക്കാനെത്തി മലയാളി താരങ്ങള്‍. ജയറാം, ബിജു മേനോന്‍, ജോണി ആന്‍റണി എന്നിവരുടെ വീഡിയോ വൈറല്‍

ipl  ipl 2023  sanju samson  ms dhoni  rajasthan royals  chennai super kings  jayaram  biju menon  johny antony  ഐപിഎല്‍ 2023  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍  എംഎസ് ധോണി  ജയറാം  ബിജു മേനോന്‍  ജോണി ആന്‍റണി  വൈറല്‍ വിഡീയോ  viral video
biju menon-jayaram-johny antony
author img

By

Published : Apr 13, 2023, 4:22 PM IST

Updated : Apr 13, 2023, 9:40 PM IST

ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ്‌- രാജസ്ഥാന്‍ റോയല്‍സ് മത്സരം വലിയ ആവേശമായിരുന്നു ക്രിക്കറ്റ് പ്രേമികളില്‍ ഉണ്ടാക്കിയത്. സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 172 റണ്‍സ് എടുക്കാനേ ധോണിയുടെ ചെന്നൈയ്‌ക്ക് സാധിച്ചുളളൂ. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറില്‍ മൂന്ന് റണ്‍സിനാണ് ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ വിജയം പിടിച്ചത്.

ചെപ്പോക്കില്‍ നടന്ന മത്സരം കാണാന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌ ആരാധകര്‍ക്കൊപ്പം രാജസ്ഥാന്‍റെ ഫാന്‍സും ഇന്നലെ എത്തിയിരുന്നു. ഇതില്‍ നടന്മാരായ ജയറാം, ബിജു മേനോന്‍, ജോണി ആന്‍റണി ഉള്‍പ്പെടെയുളളവരും സ്റ്റേഡിയത്തിലെത്തി. മലയാളികളുടെ അഭിമാനമായ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ ടീമിനെ പിന്തുണയ്‌ക്കാനാണ് പ്രിയ താരങ്ങള്‍ ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ജയറാമിന്‍റെയും ബിജുമേനോന്‍റെയും ചിത്രം പങ്കുവച്ചിരുന്നു.

'ചെന്നൈക്കെതിരെ സൂപ്പര്‍(സ്റ്റാര്‍) പിന്തുണ' എന്ന കാപ്‌ഷനിലാണ് റോയല്‍സിന്‍റെ പേജില്‍ ജയറാമും ബിജുമേനോനും സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രം റോയല്‍സ് പോസ്റ്റ് ചെയ്‌തത്. പിന്നാലെ മത്സരത്തില്‍ രാജസ്ഥാന്‍ ജയിച്ച ശേഷവും സന്തോഷം പ്രകടിപ്പിക്കുന്ന താരങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. റോയല്‍സ് വിജയിച്ചപ്പോള്‍ ആവേശം കൊണ്ട് തുളളിച്ചാടുന്ന ബിജു മേനോനെ വീഡിയോയില്‍ കാണാം. തൊട്ടടുത്തായി അതുവരെ ടെന്‍ഷനടിച്ചിരുന്ന ജോണി ആന്‍റണിയില്‍ റോയല്‍സ് ജയിച്ചതിന്‍റെ ആശ്വാസമുണ്ടായതും കാണാം.

Also Read: IPL 2023| 'ധോണിക്കെതിരെ ഒരു പ്ലാനും വര്‍ക്കായില്ല' : ചെപ്പോക്ക് ത്രില്ലറിന് പിന്നാലെ ചെന്നൈ നായകനെ പ്രശംസിച്ച് സഞ്‌ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരം ആവേശത്തോടെ കാണുന്ന ജയറാമിനെയും വൈറല്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. റോയല്‍സിന്‍റെ ജഴ്‌സിയണിഞ്ഞായിരുന്നു താരങ്ങള്‍ ചെപ്പോക്കില്‍ മത്സരം കാണാനെത്തിയത്. രാജസ്ഥാന്‍ ജഴ്‌സി സമ്മാനിച്ച സഞ്‌ജുവിന് നന്ദി അറിയിച്ചുളള ബിജു മേനോന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധേയമായിരുന്നു. ജഴ്‌സിയുടെ ചിത്രം ഫേസ്‌ബുക്കിലാണ് ബിജു മേനോന്‍ പോസ്റ്റ് ചെയ്‌തത്. 'താങ്ക്‌യു സഞ്‌ജു ഫോര്‍ ദി റോയല്‍ ട്രീറ്റ്' എന്ന കാപ്‌ഷനിലാണ് ബിജു മേനോന്‍ തന്‍റെ പേരെഴുതിയ രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയുടെ ചിത്രം പങ്കുവച്ചത്.

  • " class="align-text-top noRightClick twitterSection" data="">

സോഷ്യല്‍ മീഡിയയില്‍ മലയാളത്തിലെ ചില താരങ്ങളുമായുളള സഞ്‌ജു സാംസണിന്‍റെ സൗഹൃദ സംഭാഷണങ്ങള്‍ ശ്രദ്ധേയമാകാറുണ്ട്. സഞ്‌ജുവിന്‍റെ മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം നടനും സംവിധായകനുമായ ബേസില്‍ ജോസഫും സഞ്‌ജുവിന്‍റെ ക്ഷണം സ്വീകരിച്ച് രാജസ്ഥാന്‍റെ മത്സരം കാണാനായി എത്തിയിരുന്നു. അടുത്തിടെ സൂപ്പര്‍താരങ്ങളായ രജനീകാന്തിനും മോഹന്‍ലാലിനുമൊപ്പമുളള സഞ്‌ജു സാംസണിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു.

Also Read: IPL 2023 | 'അവസാന ഓവറില്‍ എറിയാന്‍ ശ്രമിച്ചത് യോര്‍ക്കറുകള്‍ മാത്രം'; ധോണിയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി സന്ദീപ് ശര്‍മ്മ

Last Updated : Apr 13, 2023, 9:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.