ETV Bharat / entertainment

ദുരന്തം വിതച്ച മണ്ണില്‍ അതിജീവനം തേടി യുക്രൈനിയന്‍ ജനത; മേളയില്‍ മാറ്റുരയ്‌ക്കാന്‍ ക്ലോണ്ടൈക്ക് - യുക്രൈനിയന്‍ ചിത്രം ക്ലോണ്ടൈക്ക്

Klondike in IFFK 2022: ഐഎഫ്‌എഫ്‌കെയുടെ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാനൊരുങ്ങി യുക്രൈനിയന്‍ ചിത്രം ക്ലോണ്ടൈക്ക്. നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച് വിജയിച്ച ചിത്രമാണ് 'ക്ലോണ്ടൈക്ക്'.

Klondike in IFFK 2022  Klondike features Russo Ukrainian war  Klondike describes story of Ukrainian family  Klondike actors  Klondike  Klondike crew members  Achievements of Klondike  Klondike in International Film Festivals  Awards and honors of Klondike  Maryna Er Gorbach movies  ക്ലോണ്ടൈക്ക്  മേളയില്‍ മാറ്റുരയ്‌ക്കാന്‍ ക്ലോണ്ടൈക്ക്  രാജ്യാന്തര ചലച്ചിത്ര മേള  യുക്രൈനിയന്‍ ചിത്രം ക്ലോണ്ടൈക്ക്  മറൈന ഇര്‍ ഗോര്‍ബാക്ക്
മേളയില്‍ മാറ്റുരയ്‌ക്കാന്‍ ക്ലോണ്ടൈക്ക്
author img

By

Published : Dec 10, 2022, 2:45 PM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാറ്റുരയ്‌ക്കാന്‍ യുക്രൈനിയന്‍ ചിത്രം 'ക്ലോണ്ടൈക്ക്'. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ മാറ്റുരച്ച് പുരസ്‌കാര നേട്ടം കൈവരിച്ച ചിത്രം കൂടിയാണ് 'ക്ലോണ്ടൈക്ക്'. മറൈന ഇര്‍ ഗോര്‍ബാക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഈ യുക്രൈനിയന്‍ ഡ്രാമയുടെ എഡിറ്റിങ്ങും സംവിധായിക തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Klondike features Russo Ukrainian war: റൂസോ-യുക്രൈനിയന്‍ യുദ്ധ കാലത്ത് യുക്രൈനിയന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ഇര്‍ക്ക എന്ന ഗര്‍ഭിണിയുടെയും യുക്രൈന്‍ കുടുംബത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. സായുധ സേന തങ്ങളുടെ ഗ്രാമം പിടിച്ചടക്കിയിട്ടും തന്‍റെ വീട് വിടാന്‍ തയ്യാറാവാതെ ഇര്‍ക്ക. 2014 ജൂലൈ 17ന് ഉണ്ടാകുന്ന ഒരു അന്താരാഷ്‌ട്ര വിമാനാപകട (മലേഷ്യ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 17) ദുരന്തരത്തെ തുടര്‍ന്ന് ഈ യുക്രൈനിയന്‍ കുടുംബം ഒരു അഭയകേന്ദ്രം കണ്ടെത്തുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

Klondike describes story of Ukrainian family: റഷ്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള കിഴക്കന്‍ യുക്രൈന്‍റെ ഭാഗമായ ഡോണെറ്റസ്‌ക്‌ പ്രദേശത്തെ ഗ്രാബോവ് ഗ്രാമത്തിലാണ് മലേഷ്യ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 17 തകര്‍ന്നു വീണത്. വിമാന അപകടത്തിനൊപ്പം യുദ്ധവും ഈ യുക്രൈനിയന്‍ ജനതയുടെ ജീവിതത്തെ അതിക്രൂരമായി ആക്രമിക്കുകയാണ്. ഈ ദുരന്ത സാഹചര്യത്തിലും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഐറിനയും അനറ്റോളിയും.

Klondike actors: ഒക്‌സാന ചേര്‍കാഷിന ആണ് സിനിമയില്‍ ഇര്‍ക്ക എന്ന ഗര്‍ഭിണി യുവതിയെ അവതരിപ്പിച്ചിരിക്കുന്നത്. ടൊളിക് ആയി സേര്‍ഹി ശ്രദ്രിനും ഇര്‍ക്കയുടെ മൂത്ത സഹോദരന്‍ യൂറിക്ക് ആയി ഒലേഹ്‌ ഛേര്‍ബിനയും വേഷമിടുന്നു. ഒലേ, ശിവ്‌ചുക്, അര്‍തര്‍ അരാമിയന്‍, ഇവ്‌ഗെഞ്ചി ഇഫ്രിമോവ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Klondike crew members: സെര്‍ജിയന്‍റ്‌ കുര്‍പീല്‍ ആണ് സൗണ്ട് ഡയറക്‌ടര്‍. സ്വിയാദ് മെഗേബ്രിഷ്‌വിലിയാണ് സിനിമയുടെ ഗാന രചയിതാവ്. സ്വിയാറ്റോസ്ലാവ് ബുലാകോവ്‌സ്‌കി ഛായാഗ്രഹണവും നിര്‍വഹിച്ചു. സംവിധായിക മറൈന ഇര്‍ ഗോര്‍ബാക്ക്, ഭര്‍ത്താവ് മെഹ്‌മെത് ബഹദിര്‍ ഇര്‍, സ്വിയാറ്റോസ്ലാവ് ബുലാകോവ്‌സ്‌കി, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Achievements of Klondike: ഈ യുദ്ധ പശ്ചാത്തലത്തിലൊരുക്കിയ സിനിമയെ തേടി നിരവധി ബഹുമതികള്‍ എത്തിയിരുന്നു. യുക്രൈനിയന്‍ സ്‌റ്റേറ്റ് ഫിലിം ഏജൻസി നടത്തിയ 11ാമത് സംസ്ഥാന സിനിമ മത്സരത്തിൽ ചിത്രം വിജയിച്ചിരുന്നു. 2021ല്‍ തുർക്കിയിലെ സാംസ്‌കാരിക വിനോദ സഞ്ചാര മന്ത്രാലയം ചലച്ചിത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു.

Klondike in International Film Festivals: സണ്‍ഡാന്‍സ്‌ ഫിലിം ഫെസ്‌റ്റിവല്‍, ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, ഇന്‍റര്‍നാഷണല്‍ ഇസ്‌റ്റന്‍ബൂള്‍ ഫിലിം ഫെസ്‌റ്റിവല്‍ എന്നീ മേളകളില്‍ മാറ്റുരച്ച് വിജയിച്ച ശേഷമാണ് 'ക്ലോണ്ടൈക്ക്' അനന്തപുരിയില്‍ അരങ്ങേറുന്ന 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നത്.

Awards and honors of Klondike: 2022ല്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്‌റ്റിവലില്‍ മറൈന ഇര്‍ ഗോര്‍ബാക്കിന് മികച്ച സംവിധായികയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ (2022) ഫീച്ചർ ദൈർഘ്യമുള്ള സിനിമകൾക്കുള്ള സ്വതന്ത്ര ചലച്ചിത്ര പുരസ്‌കാരമായ പ്രൈസ് ഓഫ്‌ എക്കൂമെനിക്കല്‍ ജൂറി അവാര്‍ഡും 'ക്ലോണ്ടൈക്ക്' സ്വന്തമാക്കി. ഇന്‍റര്‍നാഷണല്‍ ഇസ്‌റ്റന്‍ബൂള്‍ ഫിലിം ഫെസ്‌റ്റിവലില്‍ (2022) ദേശീയ മത്സര വിഭാഗത്തില്‍ മികച്ച സിനിമയ്‌ക്കുള്ള ഗോള്‍ഡണ്‍ തുലിപ്പ് പുരസ്‌കാരവും 'ക്ലോണ്ടൈക്ക്' നേടി.

Ukrainian Filmmaker Maryna Er Gorbach: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ അന്താരാഷ്‌ട്ര സഹായം ആവശ്യപ്പെടുന്ന ഒരു കൂട്ടം യുക്രൈനിയന്‍ സംവിധായകരില്‍ ഒരാളാണ് മറൈന ഇര്‍ ഗോര്‍ബാക്ക്. തര്‍ക്കിഷ് സിനിമ സംവിധായകനാണ് ഭര്‍ത്താവ് മെഹ്‌മെറ്റ് ബഹദിര്‍ ഇര്‍. ഭര്‍ത്താവിനൊപ്പമാണ് മറൈന പലപ്പോഴും സിനിമകള്‍ ഒരുക്കുന്നത്.

Maryna Er Gorbach movies: തിരക്കഥ, സംവിധാനം, എഡിറ്റിങ്, നിര്‍മാണം എന്നീ മേഖലകളില്‍ മെഹ്‌മെറ്റിനൊപ്പമാണ് മറൈന സിനിമകള്‍ ഒരുക്കുക. 'ബ്ലാക്ക് ഡോഗ്‌സ്‌ ബാര്‍ക്കിങ്‌' (2009), 'ലൗവ് മീ' (2013), 'ഒമര്‍ ആന്‍ഡ് അസ്' (2019) എന്നി ചിത്രങ്ങളുടെ സഹ സംവിധായികയാണ് മറൈന. ഭര്‍ത്താവിനൊപ്പം മറൈന ഈ ചിത്രങ്ങളുടെ ഭാഗമായത്.

Also Read: ജീവിതം,പരിസ്ഥിതി,അതിജീവനം ; ഐഎഫ്‌എഫ്‌കെ മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 'ഉതമ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.