ETV Bharat / entertainment

Indrans Starrer Kundala Puranam : ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി 'കുണ്ഡല പുരാണം'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Kundala Puranam First Look Poster : സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമ്യ സുരേഷും പ്രധാന വേഷത്തിലുണ്ട്

Kundala Puranam First Look Poster  Kundala Puranam First Look  Kundala Puranam  Indrans Starrer Kundala Puranam  Indrans Starrer Kundala Puranam first look poster  ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി കുണ്ഡല പുരാണം  കുണ്ഡല പുരാണം  കുണ്ഡല പുരാണം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്  കുണ്ഡല പുരാണം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  കുണ്ഡല പുരാണം ഫസ്റ്റ് ലുക്ക്‌
Indrans Starrer Kundala Puranam
author img

By ETV Bharat Kerala Team

Published : Oct 15, 2023, 10:50 PM IST

കാസർകോടൻ തനിമയിൽ ഒരു സിനിമ കൂടി എത്തുന്നു. മലയാളികളുടെ ഇഷ്‌ട നടൻ ഇന്ദ്രൻസ് കേന്ദ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുണ്ഡല പുരാണം' (Indrans Starrer Kundala Puranam) എന്ന ചിത്രമാണ് കാസർകോടിന്‍റെ പശ്ചാത്തലത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.

ഇന്ദ്രൻസിനൊപ്പം ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സണ്ണി വെയ്‌ൻ, ശ്രീനിവാസൻ, അർജുൻ അശോകൻ, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തത് (Kundala Puranam First Look Poster Out).

സന്തോഷ് പുതുക്കുന്ന് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ഫോക് ലോർ അവാർഡ് നേടിയ 'മോപ്പാള' എന്ന സിനിമയുടെ സംവിധായകനായ സന്തോഷ് പുതുക്കുന്നിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരാണ് 'മോപ്പാള'യിൽ നായകനായി എത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

മേനോക്കിൽസ് ഫിലിംസിന്‍റെ ബാനറിൽ അനിൽ ടിവി ആണ് 'കുണ്ഡല പുരാണ'ത്തിന്‍റെ നിർമാണം. ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തെയാണ് ഈ ചിത്രം പശ്‌ചാത്തലമാക്കുന്നത്. ഇവിടുത്തെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് 'കുണ്ഡല പുരാണം' വരച്ചുകാട്ടുന്നത്.

ഇന്ദ്രൻസിനൊപ്പം രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സുധീഷ് കുമാറാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. വിനു കോളിച്ചാലിന്‍റെ 'സർക്കാസ്' എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാർ തൂലിക ചലിപ്പിച്ച ചിത്രം കൂടിയാണ് 'കുണ്ഡല പുരാണം'.

ശരൺ ശശിധരൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ശ്യാം അമ്പാടിയാണ്. ബ്ലസ്സൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചീഫ് അസോസിയേറ്റ് - രജിൽ കെ സി, കോസ്റ്റ്യൂം - സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, സൗണ്ട് ഡിസൈൻസ് - രഞ്ജുരാജ് മാത്യു, കല - സീ മോൻ വയനാട്, സംഘട്ടനം - ബ്രൂസ് ലീ രാജേഷ്, ചമയം - രജീഷ് പൊതാവൂർ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - സുജിൽ സായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Kundala Puranam crew). നീലേശ്വരം, കാസർകോട് പരിസരങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്.

നാനിയുടെ 'ഹായ് നാണ്ണാ' ഡിസംബർ 7ന് തിയേറ്ററുകളിൽ: തെന്നിന്ത്യയുടെ പ്രിയതാരം നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹായ് നാണ്ണാ'യുടെ ടീസർ പുറത്തുവന്നു (Nani's Hi Nanna Teaser out). ചിത്രത്തിന്‍റെ റിലീസ് തീയതി വെളിപ്പെടുത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സിനിമ ഡിസംബർ 7ന് തിയേറ്ററുകളിലെത്തും. ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് മൃണാള്‍ താക്കൂറാണ്. മകള്‍ - അച്ഛൻ ബന്ധം പ്രമേയമാക്കുന്ന ചിത്രത്തിൽ കിയാര ഖന്നയാണ് മകളുടെ വേഷം അവതരിപ്പിക്കുന്നത്.

READ MORE: Nani Mrunal Thakur Hi Nanna Teaser : നാനിയുടെ 'ഹായ് നാണ്ണാ' ഡിസംബർ 7ന് തിയേറ്ററുകളിൽ; ടീസർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.