ഹാസ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്‌ത് മലയാള സിനിമ ആസ്വാദകരുടെ ഇഷ്‌ടതാരമായി മാറിയ നടനാണ് ഇന്ദ്രന്‍സ്. പതിവ് തമാശ വേഷങ്ങള്‍ വിട്ട് താരം അടുത്തിടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. എന്നാല്‍ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമായി മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ് ഇന്ദ്രന്‍സ്.
ഷാബു ഉസ്‌മാന്‍ സംവിധാനം ചെയ്യുന്ന ലൂയിസ് എന്ന ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്ന ലൂയിസിന്‍റെ ടീസര്‍ വളരെ ആകാംഷ ഉണര്‍ത്തുന്നതാണ്. ചിത്രത്തില്‍ ലൂയിസ് എന്നുതന്നെയാണ് ഇന്ദ്രന്‍സിന്‍റെ കഥാപാത്രത്തിന്‍റെ പേര്. നേരത്തെ ഈ കഥാപാത്രമായി ശ്രീനിവാസനെ പരിഗണിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു.
- " class="align-text-top noRightClick twitterSection" data="">
ത്രില്ലര്‍ വിഭാഗത്തിലാണ് ലൂയിസ് ഒരുങ്ങുന്നത്. താന്‍ അഭിനയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് ലൂയിസിലെ കഥാപാത്രമെന്ന് ഇന്ദ്രന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ സായ്‌കുമാര്‍, ജോയ് മാത്യു, അശോകന്‍, മനോജ് കെ ജയന്‍, അജിത്ത് കൂത്താട്ടുകുളം, അസീസ്, ലെന, ദിവ്യ പിള്ള, മീനാക്ഷി തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. മനു ഗോപാല്‍ ആണ് ലൂയിസിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊട്ടുപള്ളി മൂവീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റ്റിറ്റി എബ്രഹാം ആണ് നിര്‍മാണം.