ജോജു ജോര്‍ജ് നായകവേഷത്തിലെത്തി തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ജോസഫ്. എം പദ്‌മകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലര്‍ സിനിമ നടന്‍റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി. ജോജു തന്നെ നിര്‍മിച്ച ചിത്രത്തിന്‍റെ തമിഴ് റീമേക്കായ 'വിസിത്തിരന്‍' അടുത്തിടെയാണ് പുറത്തുവന്നത്.
തമിഴിന് പുറമെ തെലുങ്കിലും, ഹിന്ദിയിലും ജോസഫിന് റീമേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്ക് റീമേക്ക് അടുത്തിടെയാണ് തിയേറ്ററുകളില്‍ എത്തിയത്. നടന്‍ ഡോ.രാജശേഖറാണ് തെലുങ്കില്‍ ജോജുവിന്‍റെ റോളില്‍ എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്‌ത് മികച്ച പ്രതികരണം നേടിയ സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
ജോസഫ് തെലുങ്ക് റീമേക്കിന്‍റെ പ്രദര്‍ശനം തടഞ്ഞുകൊണ്ടുളള കോടതി വിലക്ക് വന്നിരിക്കുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സംവിധായിക ജീവിത രാജശേഖര്‍ തന്നില്‍ നിന്നും പണം കടം വാങ്ങിയെന്നും അത് ഇതുവരെയും തിരിച്ചുതന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫിനാന്‍ഷ്യര്‍ പരന്ധാമ റെഡ്ഡി കേസ് ഫയല്‍ ചെയ്‌തതോടെയാണ് സിനിമ നിയമക്കുരുക്കില്‍പ്പെട്ടത്.
ഡോ.രാജശേഖര്‍ തന്നെയാണ് വികാരാധീനനായി ഈ വിവരം തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ജോസഫ് തെലുങ്ക് റീമേക്കിന്‍റെ എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖര്‍ രംഗത്തെത്തിയത്. 'ഈ ചിത്രം എനിക്കും എന്‍റെ കുടുംബത്തിനും എല്ലാമായിരുന്നു. ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ഒരുപാട് കഷ്‌ടപ്പെട്ടു.
-
#Shekar pic.twitter.com/JipmYOnh57
— Dr.Rajasekhar (@ActorRajasekhar) May 22, 2022 " class="align-text-top noRightClick twitterSection" data="
">#Shekar pic.twitter.com/JipmYOnh57
— Dr.Rajasekhar (@ActorRajasekhar) May 22, 2022#Shekar pic.twitter.com/JipmYOnh57
— Dr.Rajasekhar (@ActorRajasekhar) May 22, 2022
നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്ന സിനിമയായിരുന്നു ഇത്. പക്ഷേ ഇപ്പോള്‍'...ഈ ചിത്രത്തിന്‍റെ പ്രദര്‍ശനം തടയാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും രാജശേഖര്‍ പറയുന്നു. സിനിമയാണ് ഞങ്ങളുടെ ജീവിതം. ഈ സിനിമയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അതിന് അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും ഡോ.രാജശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
ഡോ.രാജശേഖറിന്‍റെ ഭാര്യയാണ് ജോസഫ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്‌ത ജീവിത. മലയാളി താരം ആത്മീയ രാജന്‍ തന്നെയാണ് തന്‍റെ റോളില്‍ തെലുങ്കിലും എത്തുന്നത്. നടന്‍ പ്രകാശ് രാജും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. മെയ് 20നാണ് ജോസഫ് തെലുങ്ക് റീമേക്കായ ശേഖര്‍ തിയേറ്ററുകളിലെത്തിയത്.
എം പദ്‌മകുമാര്‍ തന്നെയാണ് ജോസഫ് തമിഴ് റീമേക്കും സംവിധാനം ചെയ്‌തത്. മലയാളം, തമിഴ് ഭാഷകള്‍ക്ക് പുറമെ ബോളിവുഡിലും റീമേക്ക് ഒരുക്കുന്നതിന്‍റെ തിരക്കുകളിലാണ് സംവിധായകന്‍. സണ്ണി ഡിയോളാണ് ജോസഫ് ഹിന്ദി റീമേക്കില്‍ നായകവേഷത്തില്‍ എത്തുന്നത്.