എറണാകുളം : ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ആരംഭിച്ചു (Honey Rose Starring Abrid Shine's Rachel). ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു, സലിം കുമാർ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്‍റ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് റേച്ചലിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ- പ്രിജിൻ ജി പി, പ്രൊജക്‌ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി പി എം, കഥ-രാഹുൽ മണപ്പാട്ട്, സംഗീതം,ബിജിഎം-അങ്കിത് മേനോൻ, എഡിറ്റർ- മനോജ്
പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, ആർട്ട്- റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ്-രതീഷ് വിജയൻ, കോസ്‌റ്റ്യൂംസ്- ജാക്കി, സ്‌റ്റിൽസ്- നിദാദ് കെ.എൻ, പരസ്യകല-ടെൻ പോയിന്‍റ്, പ്രമോഷൻ സ്‌റ്റിൽസ്- വിഷ്‌ണു ഷാജി.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്, ആക്ഷൻ-പി സി സ്‌റ്റണ്ട്സ്, സൗണ്ട് ഡിസൈൻ- ശ്രീശങ്കർ, സൗണ്ട് മിക്‌സ്-
രാജാകൃഷ്‌ണൻ എം ആർ,ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്- സക്കീർ ഹുസൈൻ,പി ആർ ഒ-എ എസ് ദിനേശ്.
ALSO READ:Honey Rose| ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും ഇറച്ചിവെട്ടുകാരിയിലേക്ക്; റേച്ചല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്
റേച്ചൽ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ : നേരത്തെ ടൈറ്റിലിനൊപ്പം സിനിമയുടെ ഫസ്‌റ്റ് ലുക്കും മോഷൻ പോസ്‌റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഹണി റോസ് തന്നെയാണ് റേച്ചലിന്‍റെ ഫസ്‌റ്റ് ലുക്കും മോഷൻ പോസ്‌റ്ററും തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
ഒരു വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്‍റെ കഥയാണ് 'റേച്ചൽ' എന്നാണ് റിപ്പോർട്ടുകൾ. രക്തനിബിഡമായ പശ്ചാത്തലത്തിൽ കയ്യിൽ വെട്ടുകത്തിയുമായി ഇറച്ചി വെട്ടുന്ന ഹണി റോസിന്‍റെ ഇതുവരെ കാണാത്ത ലുക്കാണ് പോസ്‌റ്ററിൽ പ്രത്യക്ഷമാവുന്നത്.
ഫസ്‌റ്റ് ലുക്കിൽ വളരെ മൂർച്ചയുള്ള നോട്ടമാണ് ഹണി റോസിന്‍റേത്. ഒരു ശക്തമായ സ്‌ത്രീ കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത് എന്നാണ് പോസ്‌റ്റർ നൽകുന്ന സൂചനകൾ. ചിത്രം ഹണി റോസിന്‍റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയേക്കാം.