ഹണി റോസ് Honey Rose നായികയായെത്തുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'റേച്ചല്‍' Rachel എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. ടൈറ്റിലിനൊപ്പം സിനിമയുടെ ഫസ്‌റ്റ് ലുക്കും Rachel First look മോഷന്‍ പോസ്‌റ്ററും Rachel Motion poster പുറത്തുവിട്ടിട്ടുണ്ട്. ഹണി റോസ് തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഒരു വെട്ടുകത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്‍റെ കഥയാണ് 'റേച്ചല്‍' എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തനിബിഡമായ പശ്ചാത്തലത്തില്‍ കയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചി വെട്ടുന്ന ഹണി റോസിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ഫസ്‌റ്റ് ലുക്കില്‍ വളരെ മൂര്‍ച്ചയുള്ള നോട്ടമാണ് ഹണി റോസിന്‍റേത്. ഇതുവരെ കണ്ട ഹണി റോസിന്‍റെ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ലുക്കാണ് 'റേച്ചലി'ലേത്.
ഒരു ശക്തമായ സ്‌ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നത് എന്നാണ് പോസ്‌റ്റര്‍ നല്‍കുന്ന സൂചന. ഹണി റോസിന്‍റെ അഭിനയ ജീവിതത്തില്‍ റേച്ചല്‍ വഴിത്തിരിവായി മാറിയേക്കാം.
- " class="align-text-top noRightClick twitterSection" data="">
പുതുമുഖ സംവിധായക ആനന്ദിനി ബാലയാണ് റേച്ചലിന്‍റെ സംവിധാനം നിര്‍വഹിക്കുക. രാഹുല്‍ മണപ്പാട്ടിന്‍റെ കഥയ്‌ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ.
ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, എബ്രിഡ് ഷൈന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അങ്കിത് മേനോന്‍ ആണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുക.
നിരവധി അവാര്‍ഡ് ജേതാക്കളും സിനിമയ്‌ക്കായി അണിനിരക്കും. എംആര്‍ രാജാകൃഷ്‌ണന്‍ ആണ് സൗണ്ട് മിക്‌സ്. ശങ്കര്‍ സൗണ്ട് ഡിസൈനും നിര്‍വഹിക്കും. ചന്ദ്രു ശെല്‍വരാജ് ആണ് ഛായാഗ്രഹണം. മനോജ് എഡിറ്റിങും നിര്‍വഹിക്കും. പിആർഒ - എഎസ് ദിനേശ്.
'പൂക്കാലം', 'മോണ്‍സ്‌റ്റര്‍' എന്നിവയാണ് ഹണി റോസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങള്‍. 'പൂക്കാല'ത്തില്‍ അതിഥി വേഷത്തിലാണ് ഹണി റോസ് എത്തിയത്. നന്ദമൂരി ബാലകൃഷ്‌ണ നായകനായെത്തിയ തെലുഗു ചിത്രം 'വീരസിംഹ റെഡ്ഡി'യിലും ഹണി റോസ് അഭിനയിച്ചിരുന്നു.
തെലുഗുവില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്‌ണ. നന്ദമൂരിയുടെ 'വീരസിംഹ റെഡ്ഡി' തിയേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സിനിമയില്‍ ഹണി റോസും ശ്രുതി ഹാസനുമാണ് നായികമാരായി എത്തിയത്.
'വീരസിംഹ റെഡ്ഡി'യുടെ വിജയത്തോടെ തെലുഗു പ്രേക്ഷകരുടെ മനസ്സിലും ഹണി റോസ് ഇടംപിടിച്ചിരുന്നു. ഇതോടെ നടിക്ക് അടുത്ത ഓഫറും വന്നു. നന്ദമൂരി ബാലകൃഷ്‌ണ നായകനായി എത്തുന്ന പുതിയ തെലുഗു ചിത്രത്തിലേക്കായിരുന്നു അവസരം. അനില്‍ രവിപുടിയാണ് സിനിമയുടെ സംവിധാനം.
അതേസമയം 'ചങ്ക്‌സ്', 'ഹോട്ടല്‍ കാലിഫോര്‍ണിയ', 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്', 'റിംഗ് മാസ്‌റ്റര്‍', 'അഞ്ച് സുന്ദരികള്‍', 'മൈ ഗോഡ്' തുടങ്ങിയവയാണ് ഹണി റോണിന്‍റെ മറ്റ് പ്രധാന സിനിമകള്‍. 'ബോയ് ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെയാണ് ഹണി റോസിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നായികയാണ് ഹണി റോസ്. എന്നാലിന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ് താരം.