വാഷിങ്ങ്‌ടൺ: മഞ്ഞുമാറ്റാൻ ഉപയോഗിക്കുന്ന സ്നോ പ്ലൗ യന്ത്രം ദേഹത്ത് കയറി പരിക്കേറ്റ പ്രശസ്ത ഹോളിവുഡ് നടൻ ജെറമി റെൻനർ ഏറെ നാളായി തൻ്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. മഞ്ഞിൽ പെട്ടുപോയ തൻ്റെ കുടുംബാംഗം ഉപയോഗിച്ചിരുന്ന തൻ്റെ കാർ മഞ്ഞുവീഴ്ചയിൽ നിന്ന് ഒഴിവാക്കി പുറത്തെടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു ജനുവരി 1 ന് നടന് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട് സ്നോ പ്ലൗ യന്ത്രം നടൻ്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.
ആൻ്റി ഗ്രാവിറ്റി ട്രെഡ്‌മില്ലിൻ്റെ സഹായത്തോടെ നടക്കാൻ തുടങ്ങുന്നുമി: ഹോളിവുഡ് സിനിമ ലോകത്തെയും ലോകമൊട്ടാകെയുള്ള തൻ്റെ ആരാധകരെയും ഞെട്ടിച്ച അപകടത്തിന് ശേഷം ഏവർക്കും ആശ്വാസമേകി കൊണ്ടാണ് നടൻ തൻ്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലെ സ്റ്റോറി വിഭാഗത്തിലാണ് ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചത്. ഒരു ആൻ്റി ഗ്രാവിറ്റി ട്രെഡ്‌മില്ലിൻ്റെ സഹായത്തോടെ നടക്കാൻ തുടങ്ങുന്ന ജെറമിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
-
This is what I meant... #JeremyRenner https://t.co/lxztTDYLPU pic.twitter.com/JFPbkDmHqe
— Rennerland (@rennerland) March 26, 2023 " class="align-text-top noRightClick twitterSection" data="
">This is what I meant... #JeremyRenner https://t.co/lxztTDYLPU pic.twitter.com/JFPbkDmHqe
— Rennerland (@rennerland) March 26, 2023This is what I meant... #JeremyRenner https://t.co/lxztTDYLPU pic.twitter.com/JFPbkDmHqe
— Rennerland (@rennerland) March 26, 2023
‘ഇപ്പോൾ എൻ്റെ ശരീരത്തിന് വിശ്രമിക്കാനും എൻ്റെ ഹിതത്തിൽ നിന്ന് കരകയറാനുമുള്ള സമയമാണിത്’ എന്ന അടിക്കുറിപ്പോടെയാണ് ജെറമി വീഡിയോ പങ്കുവച്ചത്. യുഎസിലെ അതിശൈത്യമുള്ള മേഖലയിലാണ് ജെറമി താമസിക്കുന്നത്. ജെറമിക്ക് അപകടം സംഭവിച്ച പുതുവർഷത്തിൻ്റെ തലേന്ന് ആ മേഖലയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ആകാശ മാർഗമാണ് ജെറമിയെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ച ശേഷം എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള നടൻ്റെ പോസ്റ്റ് അന്ന് വൈറലായിരുന്നു. 14,330 പൗണ്ട് ഭാരം വരുന്ന മെഷീനാണ് അപകടത്തിന് കാരണമായത്. ഇതിനെ തുടർന്ന് താരത്തിൻ്റെ 30 ൽ അധികം അസ്ഥികൾക്ക് പൊട്ടൽ സംഭവിച്ചിരുന്നു.
also read: ഋഷഭ് ഷെട്ടിക്ക് ഗെയിം ചേഞ്ചർ ഓഫ് ദി ഇയർ അവാർഡ്; സെൽഫിയില്‍ ജോജു ജോർജും ബേസിൽ ജോസഫും
പൊട്ടിയത് 30 എല്ലുകൾ: ‘എൻ്റെ പൊട്ടിയ 30 എല്ലുകളും കുടുംബവും സുഹൃത്തുക്കളുമായുള്ള സ്നേഹബന്ധം പോലെ ദൃഢതയുള്ളതായിതീരും’ എന്നു പറഞ്ഞ് വളരെ രസകരമായാണ് ജെറമി തൻ്റെ അവസ്ഥ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ഒരു ടെക്നോജിം ബൈക്കിൻ്റെ സഹായത്തോടെ തൻ്റെ കാലിൻ്റെ ശക്തി മെച്ചപ്പെടുത്തുന്ന ഒരു വീഡിയേയും താരം പങ്കുവച്ചിരുന്നു. മാർക്ക് നെപ്പോയുടെ ‘Awakening: Having The Life You Want By Being Present In The Life You Have’ എന്ന പുസ്‌തകം വായിച്ച് മാനസികമായുള്ള തിരിച്ചു വരവിനും ജെറമി ശ്രമം നടത്തുന്നുണ്ട്.
ഹോക്ക് ഐ: മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സിൽ എവഞ്ചേഴ്‌സ് സീരീസിൽ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെയാണ് ജെറമി റെൻനർ പ്രശസ്‌തി ആർജിച്ചത്. മിഷൻ ഇമ്പോസിബിൾ, ദ് ടൗൺ, 28 വീക്ക്‌സ് ലെറ്റർ, അമേരിക്കൻ ഹസിൽ തുടങ്ങിയവയാണ് റെൻനറുടെ മറ്റ് പ്രശസ്‌തമായ ചിത്രങ്ങൾ. മാർവലിൻ്റതായി പുറത്തിറങ്ങിയ ഹോക്ക് ഐ സീരീസിൻ വേഷമിട്ട നടൻ്റെ ഏറ്റവും പുതിയ സീരീസായ ‘റെന്നവേഷൻ’ ഏപ്രിൽ 12 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്‌ട്രീമിങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.