Aquarium movie release: ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി.ദീപേഷിന്‍റെ അക്വേറിയത്തിന് പ്രദര്‍ശനാനുമതി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന സിനിമയ്‌ക്ക് ഹൈക്കോടതി വിധിയിലൂടെ പ്രദര്‍ശനാനുമതി ലഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഏപ്രില്‍ 13ന് റിലീസ് ചെയ്യും.
Director about Aquarium movie: ഒരു സ്‌ത്രീപക്ഷ സിനിമയായ അക്വേറിയത്തെ തടയാന്‍ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവര്‍ ശ്രമിച്ചു കൊണ്ടേയിരുന്നുവെന്ന് സംവിധായകന്‍ ടീ ദീപേഷ് പറയുന്നു. 2012 പൂര്‍ത്തിയായ ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത് മതവികാരം വ്രണപ്പെടുമെന്ന് പറഞ്ഞായിരുന്നു. പല തവണ സിനിമക്കുള്ള അനുമതി തേടി സെന്‍സര്‍ ബോര്‍ഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിരുന്നെങ്കിലും പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്‍റെ നിര്‍ദേശ പ്രകാരം ചിത്രത്തിന്‍റെ പേരും മാറ്റിയിരുന്നു.
Aquarium OTT release: സിനിമ വീണ്ടും തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ സമയത്താണ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടികാട്ടി രണ്ടു കന്യാസ്‌ത്രീമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തിന്‍റെ പ്രദര്‍ശനത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ആവശ്യമില്ല.
Aquarium cast and crew: സണ്ണി വെയ്‌ന്‍, ഹണി റോസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാരി, കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി.കെ പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ദീപേഷ് തന്നെയാണ് കഥ. ബല്‍റാം ആണ് തിരക്കഥ. പ്രദീപ് എം.വര്‍മ ഛായാഗ്രഹണവും നിര്‍വഹിക്കും. ഷാജ് കണ്ണമ്പേത്താണ് നിര്‍മാണം.
Also Read: 'മമ്മൂക്കക്കൊപ്പം അഭിനയിക്കുക എന്ന സ്വപ്‌നം'; സിനിമ വിടാന്‍ ഒരുങ്ങിയ ശ്രീനാഥ്