ETV Bharat / entertainment

'സ്വർഗത്തിൽ ഇരുന്ന് നീയിത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്', ഹൃദയം തൊടുന്ന കുറിപ്പുമായി സിജി സച്ചി - അയ്യപ്പനും കോശിയും

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സച്ചിയെ തേടി എത്തിയത്. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സച്ചി മരണത്തിന് കീഴടങ്ങി. സച്ചിയുടെ മരണാനന്തരം ലഭിച്ച പുരസ്‌കാരം ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സച്ചിയുടെ ഭാര്യ സിജി സച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്

Siji Sachi facebook post  Sachi  Siji Sachi  Heart touching facebook post of Siji Sachi  ഹൃദയം തൊടുന്ന കുറിപ്പുമായി സിജി സച്ചി  സിജി സച്ചി  മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം  സച്ചി  അയ്യപ്പനും കോശിയും  Ayyappanum Koshiyum
'സ്വർഗത്തിൽ ഇരുന്നു നീയിത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്, നമ്മുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുകയാണ്'; ഹൃദയം തൊടുന്ന കുറിപ്പുമായി സിജി സച്ചി
author img

By

Published : Sep 30, 2022, 3:07 PM IST

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് സച്ചി. പുരസ്‌കാരം പ്രഖ്യാപിച്ച വേളയില്‍ അത് കേള്‍ക്കാന്‍ സച്ചി ഈ ലോകത്തില്ല എന്ന വേദനയിലായിരുന്നു പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും. പുരസ്‌കാരങ്ങള്‍ ഇന്ന്(സെപ്‌റ്റംബര്‍ 30) സമര്‍പ്പിക്കാനിരിക്കെ അതേ വേദനയില്‍ തന്നെയാണ് മലയാള സിനിമ ലോകം.

നാല് പുരസ്‌കാരങ്ങളാണ് സച്ചിയുടെ അയ്യപ്പനും കോശിയും നേടിയത്. സച്ചിയുടെ പുരസ്‌കാരം ഏറ്റുവാങ്ങാനായി ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിന്‍റെ ഭാര്യ സിജി പങ്കുവച്ച കുറിപ്പ് സച്ചിയുടെ ആരാധകരെ കണ്ണീരണിയിക്കുന്നതാണ്. മികച്ച ഗായികക്കുള്ള പുരസ്‌കാരം നേടിയ നഞ്ചിയമ്മക്കൊപ്പമുള്ള ചിത്രങ്ങളും സിജി പങ്കുവച്ചിട്ടുണ്ട്.

പ്രീയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്‍റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...സ്വർഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്‌നം സാക്ഷാത്‌കരിക്കപെടുകയാണ്, സിജി ഫേസ്‌ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണ രൂപം: നീ പറഞ്ഞു, നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്‍റിന്‍റെ കൂടെ ഡിന്നർ കഴിക്കും. നാഷണൽ അവാർഡ് വാങ്ങും..അന്ന് നിന്‍റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും.

ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്‍റെ നെറുകയിൽ തന്നെ എത്തിച്ചു. അതെ നീ ചരിത്രം തേടുന്നില്ല.... നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ.. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം..

ഗോത്ര വർഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്‍റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്‍റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്ര വർഗത്തിൽ നിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം. കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും....

പ്രിയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്‍റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്... സ്വർഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കപെടുകയാണ്... നീ കണ്ട സ്വപ്‌നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.