ETV Bharat / entertainment

Heart of Stone trailer: ഗാൽ ഗാഡറ്റിന് എതിരാളിയായി ആലിയ ഭട്ട്; ചാര്‍ട്ടറെ മുട്ടുകുത്തിക്കാനൊരുങ്ങി താരം - ആലിയ

ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്‌റ്റോണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗാല്‍ ഗാഡറ്റ് നായികയായെത്തുന്ന ചിത്രത്തില്‍ പ്രതിനായികയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആലിയ എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Heart of stone trailer  alia bhatt negative role  alia in heart of stone  alia bhatt latest news  alia bhatt hollywood debut  gal gadot latest news  heart of stone release date  bollywood actor alia bhatt  Alia Bhatt takes stuns as antagonist  Heart of Stone trailer  Heart of Stone  Alia Bhatt  Gal Gadot  ഗാൽ ഗാഡറ്റിന് എതിരാളിയായി ആലിയ ഭട്ട്  ആലിയ ഭട്ട്  ഹാർട്ട് ഓഫ് സ്‌റ്റോൺ ട്രെയിലർ പുറത്ത്  ഹാർട്ട് ഓഫ് സ്‌റ്റോൺ ട്രെയിലർ  ഹാർട്ട് ഓഫ് സ്‌റ്റോൺ  ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം  ഗാല്‍ ഗാഡറ്റ്  Gal Gadot  Jamie Dornan  ജാമി ഡോര്‍നന്‍  കരണ്‍ ജോഹര്‍  Karan Johar  Rocky aur Rani Kii Prem Kahaani  റോക്കി ഓർ റാണി കി പ്രേം കഹാനി  രൺവീർ സിങ്  Ranveer Singh  ആലിയ  ചാര്‍ട്ടറെ മുട്ടുക്കുത്തിക്കാനൊരുങ്ങി താരം
ഗാൽ ഗാഡറ്റിന് എതിരാളിയായി ആലിയ ഭട്ട്; ചാര്‍ട്ടറെ മുട്ടുക്കുത്തിക്കാനൊരുങ്ങി താരം
author img

By

Published : Jun 18, 2023, 4:18 PM IST

നെറ്റ്‌ഫ്ലിക്‌സ്‌ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ഹോളിവുഡ് ചിത്രം 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍' Heart of Stone ട്രെയിലര്‍ പുറത്തിറങ്ങി. ബ്രസീലില്‍ വച്ച് നടന്ന ടുഡം ഫാന്‍ പരിപാടിയിലായിരുന്നു ട്രെയിലര്‍ റിലീസ്. ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ Alia Bhatt ഹോളിവുഡ് അരങ്ങേറ്റം കൂടിയാണ് 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍'.

ഗാല്‍ ഗാഡറ്റും Gal Gadot ജാമി ഡോര്‍നനും Jamie Dornan കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായികയുടെ വേഷത്തിലാണ് ആലിയ ഭട്ട് എത്തുന്നത് എന്നാണ് ട്രെയിലര്‍ Heart of Stone trailer നല്‍കുന്ന സൂചന. ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പൂര്‍ണമായ ട്രെയിലറില്‍ ഗാല്‍ ഗാഡറ്റിന്‍റെ നിരവധി ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുണ്ട്.

ആലിയ ഭട്ട് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് സ്‌പൈ ആക്ഷന്‍ ചിത്രമായ 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണി'ന്‍റെ ട്രെയിലര്‍ പങ്കുവച്ചത്. 'ഹാര്‍ട്ട് ഓഫ്‌ സ്‌റ്റോണില്‍' ജാമി ഡോർനൻ, ഗാൽ ഗാഡറ്റ്, ആലിയ ഭട്ട് എന്നിവർ രഹസ്യ ഏജന്‍റുമാരായാണ് എത്തുന്നത്.

രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഗാല്‍ ഗാഡറ്റാണ് ഹൈലൈറ്റാകുന്നത്. എന്നാല്‍ 5-6 സീനുകളില്‍ ആലിയയും എത്തുന്നുണ്ട്. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് ട്രെയിലറില്‍ ഗാൽ ഗാഡോട്ട് ആധിപത്യം പുലർത്തുമ്പോള്‍ ആലിയ ഭട്ട് ചിത്രത്തിലെ താരമായി മാറിയേക്കാം എന്ന സൂചനയും നല്‍കുന്നു.

സുഹൃദ് - ബന്ധങ്ങളോ മറ്റ് സാമൂഹിക ബന്ധങ്ങളോ അനുവദിക്കാത്ത ചാർട്ടര്‍ എന്ന രഹസ്യാന്വേഷണ ഏജന്‍സിയിലെ ഏറ്റവും ഉയർന്ന പരിശീലനം ലഭിച്ച അംഗങ്ങളെയാണ് ഗാൽ ഗാഡറ്റും ജാമി ഡോർനനും അവതരിപ്പിക്കുന്നത്.

Also Read: '2.3 സെക്കൻഡുകള്‍ കഴിഞ്ഞ് ഞാൻ തനിച്ചായി'; മേക്കപ്പില്ലാതെ പ്രഭാത ബീച്ച് സെല്‍ഫിയുമായി ആലിയ

'ഹാര്‍ട്ട്' എന്ന പേരുള്ള ഒരു വസ്‌തുവിന് വേണ്ടിയുള്ള പോരാട്ടമാണ് ചിത്രപശ്ചാത്തലം. എല്ലാവരും ഹാര്‍ട്ടിനായുള്ള തെരച്ചിലിലാണ്. ചാര്‍ട്ടറുടെ Charter കരുത്തും ഈ 'ഹാര്‍ട്ട്' ആണ്. എന്നാല്‍ ഈ 'ഹാര്‍ട്ട്' മോഷ്‌ടിക്കപ്പെടുകയും പിന്നീടത് ആലിയയുടെ കൈവശം എത്തുന്നതുമാണ് ട്രെയിലറില്‍ നിന്നും ദൃശ്യമാകുന്നത്. ട്രെയിലറിൽ ആലിയയുടെ ആക്ഷൻ രംഗങ്ങളൊന്നും ഇല്ലെങ്കിലും, ചാര്‍ട്ടറെ മുട്ടുകുത്തിക്കാനുള്ള കഴിവ് ആലിയയുടെ കഥാപാത്രത്തിന് ഉണ്ടെന്ന് വ്യക്തമാണ്.

ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മത്തിയാസ് ഷ്വീഫർ, ജിംഗ് ലൂസി, പോൾ റെഡി എന്നിവരും അണിനിരക്കും. ഇറ്റലി, ലണ്ടൻ, ലിസ്ബൺ എന്നിവിടങ്ങള്‍ ഉൾപ്പെടെ ലോകമെമ്പാടുമായിരുന്നു ഹാര്‍ട്ട് ഓഫ്‌ സ്‌റ്റോണിന്‍റെ ചിത്രീകരണം.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2023 ഓഗസ്‌റ്റ് 11ന് 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍' നെറ്റ്‌ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യും. ഭര്‍ത്താവ് രണ്‍ബീര്‍ Ranbir Kapoor കപൂറിന്‍റെ 'അനിമല്‍' Animal എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്ന അതേ ദിനത്തിലാണ് ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റവും നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തുന്നത്.

എന്നാല്‍ 'ഹാര്‍ട്ട് ഓഫ്‌ സ്‌റ്റോണ്‍' റിലീസിന് മുമ്പായി ആലിയയുടെ കരണ്‍ ജോഹര്‍ Karan Johar ചിത്രം 'റോക്കി ഓർ റാണി കി പ്രേം കഹാനി' Rocky aur Rani Kii Prem Kahaani തിയേറ്ററുകളില്‍ എത്തും. രൺവീർ സിങ് Ranveer Singh നായകനാവുന്ന ചിത്രം ജൂലൈ 28നാണ് തിയേറ്ററുകളിൽ എത്തുന്നത്.

Also Read: 'റോക്കി'യുടേയും 'റാണി'യുടെ പ്രണയ കഥ; ടീസര്‍ റിലീസ് തിയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.