ETV Bharat / entertainment

Happy Birthday Dileep: കത്തി എടുത്ത് ദിലീപ്‌; ബാന്ദ്രയുടെ റിലീസ് തീയതി പുറത്തുവിട്ട് താരം

Bandra release date announced: ദിലീപ് തന്നെയാണ് തന്‍റെ പിറന്നാള്‍ ദിനത്തില്‍ ബാന്ദ്രയുടെ റിലീസ് തീയതി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

author img

By ETV Bharat Kerala Team

Published : Oct 27, 2023, 11:08 AM IST

Dileep starrer Bandra Release  Dileep  Bandra Release  Bandra  കത്തി എടുത്ത് ദിലീപ്‌  ദിലീപ്‌  ബാന്ദ്രയുടെ റിലീസ് തീയിതി പുറത്തുവിട്ട്  ബാന്ദ്രയുടെ റിലീസ്  Bandra release date announced  Happy Birthday Dileep  ദിലീപ്‌ ജന്മദിനം
Happy Birthday Dileep

പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി ജനപ്രിയ നായകന്‍ ദിലീപ് (Dileep Happy Birthday). ദിലീപിന്‍റെ 56-ാമത് ജന്മദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് താരം (Dileep) സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ദിലീപിന്‍റെ റിലീസിനൊരുങ്ങുന്ന 'ബാന്ദ്ര'യുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് താരം (Bandra release date announced).

നവംബര്‍ 10നാണ് 'ബാന്ദ്ര' തിയേറ്ററുകളില്‍ എത്തുക. ദിലീപ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 'നവംബര്‍ 10നാണ് 'ബാന്ദ്ര'യുടെ റിലീസ് എന്ന് സന്തോഷപൂര്‍വം അറിയിക്കുന്നു' -ഇപ്രകാരമാണ് ദിലീപ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ഒപ്പം 'ബാന്ദ്ര'യില്‍ നിന്നുള്ള തന്‍റെ ഒരു പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ആക്രോശത്താല്‍ ചോര തുളുമ്പുന്ന കത്തിയുമായി നില്‍ക്കുന്ന ദിലീപിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. മുംബൈ അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ് ആക്ഷൻ സിനിമ ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക. കുടുംബ ബന്ധങ്ങളുടെ ആഴവും ചിത്രം പറയും.

ഒരു സസ്‌പന്‍സ്‌ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ഗ്യാങ്‌സ്‌റ്റര്‍ ആയാണ് ദിലീപ് വേഷമിടുന്നത്. അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഡോണ്‍ ലുക്കിനോട് സാമ്യം ഉള്ളതാണ് സിനിമയിലെ ദിലീപിന്‍റെ ഗെറ്റപ്പ്.

Also Read: Happy Birthday Dileep: പിറന്നാള്‍ ദിനത്തില്‍ വിന്‍റേജ് ലുക്കില്‍ ദിലീപ്; തങ്കമണി സെക്കന്‍റ് ലുക്ക് പുറത്ത്

ദിലീപിന്‍റെ കരിയറിലെ 147-ാത് ചിത്രമാണ് 'ബാന്ദ്ര'. ദിലീപിന്‍റെ പാന്‍ ഇന്ത്യന്‍ റിലീസ് കൂടിയാണ് ചിത്രം. തെന്നിന്ത്യന്‍, ബോളിവുഡ് താരം തമന്ന ഭാട്ടിയ ആണ് ചിത്രത്തിലെ നായിക. 'ബാന്ദ്ര'യിലൂടെ ഇതാദ്യമായാണ് തമന്ന മലയാളത്തിലേയ്‌ക്ക് എത്തുന്നത്. കൂടാതെ തെന്നിന്ത്യന്‍ താരം ശരത് കുമാര്‍, ബോളിവുഡ് താരം ദിനോ മോറിയ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗണേഷ് കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അരുണ്‍ ഗോപിയാണ് സിനിമയുടെ സംവിധാനം. 2017ല്‍ റിലീസായ 'രാമലീല'യ്‌ക്ക് (Ramaleela) ശേഷം ദിലീപും അരുണ്‍ ഗോപിയും (Dileep Arun Gopy movie) ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബാന്ദ്ര'. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

'ബാന്ദ്ര'യുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രണ്ട് ടീസറുകളാണ് ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയത്. ഹൈദരാബാദ്‌, അഹമ്മദാബാദ്, മുംബൈ, രാജ്കോട്ട്, ജയ്‌പൂർ, സിദ്ധാപൂർ, ഘോണ്ടൽ എന്നിവിടങ്ങളിലായാരിന്നു സിനിമയുടെ ചിത്രീകരണം.

അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് സിനിമയുടെ നിര്‍മാണം. ഉദയകൃഷ്‌ണ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും സാം സി എസ് സംഗീതവും ഒരുക്കി. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മാഫിയ ശശി, അൻബറിവ്, ഫിനിക്‌സ്‌ പ്രഭു എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.

ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്‌ - പ്രസന്ന മാസ്‌റ്റർ, ദിനേശ് മാസ്‌റ്റർ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Bandra Movie New Poster ദിലീപിനൊപ്പം തമന്ന; ബാന്ദ്രയുടെ പുതിയ പോസ്‌റ്ററുമായി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.