Paulo Coelho praises Shah Rukh Khan: 'പഠാന്‍റെ' ഗംഭീര വിജയത്തിന് പിന്നാലെ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ പ്രശംസിച്ച് പ്രശസ്‌ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. മഹാ നടന്‍ എന്നാണ് പൗലോ കൊയ്‌ലോ ഷാരൂഖ് ഖാനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ രാജാവും ഇതിഹാസവും സുഹൃത്തുമാണ് എന്നാണ് പൗലോ കൊയ്‌ലോ പറയുന്നത്.
Paulo Coelho says Shah Rukh Khan is King: ജനുവരി 30ന് ഷാരൂഖ് ഖാന്‍ പങ്കുവച്ച ട്വീറ്റിന് കമന്‍റായാണ് പൗലോ കൊയ്‌ലോ താരത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയിലെ തന്‍റെ വസതിയായ മന്നത്തിന് പുറത്ത് ആരാധകരോട് നന്ദി അറിയിക്കുന്ന ഷാരൂഖ് ഖാന്‍റെ ട്വീറ്റിലാണ് പ്രശസ്‌ത എഴുത്തുകാരന്‍റെ കമന്‍റ്. ഒപ്പം 2010ല്‍ പുറത്തിറങ്ങിയ താരത്തിന്‍റെ 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമ കാണാന്‍ ആരാധകര്‍ക്ക് നിര്‍ദേശവും ചെയ്യുന്നുണ്ട് എഴുത്തുകാരന്‍.
-
King. Legend . Friend. But above all
— Paulo Coelho (@paulocoelho) February 2, 2023 " class="align-text-top noRightClick twitterSection" data="
GREAT ACTOR
( for those who don’t know him in the West, I strongly suggest “My name is Khan- and I am not a terrorist”) https://t.co/fka54F1ycc
">King. Legend . Friend. But above all
— Paulo Coelho (@paulocoelho) February 2, 2023
GREAT ACTOR
( for those who don’t know him in the West, I strongly suggest “My name is Khan- and I am not a terrorist”) https://t.co/fka54F1yccKing. Legend . Friend. But above all
— Paulo Coelho (@paulocoelho) February 2, 2023
GREAT ACTOR
( for those who don’t know him in the West, I strongly suggest “My name is Khan- and I am not a terrorist”) https://t.co/fka54F1ycc
Paulo Coelho tweet: 'രാജാവ്, ഇതിഹാസം, സുഹൃത്ത്. എന്നാല്‍ എല്ലാറ്റിനും ഉപരിയായി മഹാ നടന്‍. (പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവര്‍ക്കായി, 'മൈ നെയിം ഈസ് ഖാന്‍' - 'ഐ ആം നോട്ട് എ ടെററിസ്‌റ്റ്' എന്നീ ചിത്രങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു)' -ഇപ്രകാരമാണ് പൗലോ കൊയ്‌ലോ കുറിച്ചത്.
-
When a great man praises another great man 💖🙌🏻🙏🏻 https://t.co/KaMpCQyTWx pic.twitter.com/U8vALk6vJz
— Hengame-Fan Acc. (@Hengame_Hmt) February 2, 2023 " class="align-text-top noRightClick twitterSection" data="
">When a great man praises another great man 💖🙌🏻🙏🏻 https://t.co/KaMpCQyTWx pic.twitter.com/U8vALk6vJz
— Hengame-Fan Acc. (@Hengame_Hmt) February 2, 2023When a great man praises another great man 💖🙌🏻🙏🏻 https://t.co/KaMpCQyTWx pic.twitter.com/U8vALk6vJz
— Hengame-Fan Acc. (@Hengame_Hmt) February 2, 2023
Shah Rukh Khan replied to Paulo Coelho: പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് ഷാരൂഖ് ഖാന്‍ നന്ദിയും രേഖപ്പെടുത്തി. 'നിങ്ങള്‍ എപ്പോഴും വളരെ ദയ ഉള്ളവനാണ് സുഹൃത്തേ.. അധികം വൈകാതെ നമുക്ക് കണ്ടുമുട്ടാം!! നിങ്ങളെ അനുഗ്രഹിക്കുന്നു'-ഷാരൂഖ് ഖാന്‍ കുറിച്ചു.
Paulo Coelho congrats to Nawazuddin Siddiqui: ഷാരൂഖ് ഖാന്‍റെ മാത്രമല്ല, നവാസുദ്ദീന്‍ സിദ്ദിഖിയുടെയും ആരാധകനാണ് പൗലോ കൊയ്‌ലോ. 2020ല്‍ നെറ്റ്‌ഫ്ലിക്‌സ് സീരീസ് 'സേക്രഡ് ഗെയിംസി'ന്‍റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍, സിദ്ദിഖിയെ പ്രശംസിച്ച് എഴുത്തുകാരന്‍ രംഗത്തെത്തിയിരുന്നു. പൗലോയുടെ അഭിനന്ദത്തിന് നവാസുദ്ദീന്‍ സിദിഖി മറുപടിയും നല്‍കി.
Nawazuddin Siddiqui thanks to Paulo Coelho: താന്‍ കൊയ്‌ലോ രചനയുടെ ഒരു തീവ്ര ആരാധകനാണെന്നാണ് എഴുത്തുകാരന് മറുപടിയായി അന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും മറുപടി നല്‍കിയത്. പൗലോ കൊയ്‌ലോയെ പോലൊരു പ്രശസ്‌ത വ്യക്തിത്വത്താല്‍ താന്‍ ശ്രദ്ധിക്കപ്പെട്ടതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞിരുന്നു.
Paulo Coelho best known for The Alchemist: പൗലോ കൊയ്‌ലോയും ഷാരൂഖ് ഖാനും സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. 'ദി ആല്‍ക്കിമിസ്‌റ്റ്' എന്ന നോവലിലൂടെ പ്രശസ്‌തനായ പൗലോ കൊയ്‌ലോ 2020ല്‍ ഷാരൂഖ് ഖാന്‍റെ ഹോം പ്രൊഡക്ഷനില്‍ ഒരുങ്ങിയ 'കംയാബി'നെയും സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് മിശ്രയേയും പ്രശംസിച്ചിരുന്നു.
Pathaan Box Office Collection: അതേസമയം ബോക്‌സോഫിസില്‍ 'പഠാന്‍റെ' കുതിപ്പ് തുടരുകയാണ്. എട്ട് ദിനം കൊണ്ട് 667 കോടി രൂപയാണ് ആഗോള ബോക്‌സോഫിസില്‍ പഠാന്‍ നേടിയത്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്.
Also Read: 7 ദിനം കൊണ്ട് 600 കോടി ക്ലബ്ബില്‍; ബോക്‌സോഫിസില്‍ കുതിച്ച് പഠാന്‍