കൊച്ചി : ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി (Food vlogger Rahul N Kutty found dead). തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഇന്നലെ (നവംബർ 03, വെള്ളി) രാത്രിയാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഭക്ഷണ പ്രേമികൾക്ക് ഏറെ പരിചിതനായിരുന്ന രാഹുൽ 'ഈറ്റ് കൊച്ചി ഈറ്റ്' (eat kochi eat) എന്ന ഫുഡ് പേജിലെ വീഡിയോകളിലൂടെയാണ് പ്രശസ്‌തനായത്. ഭക്ഷണ പ്രേമികളെയും ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും അംഗമായിരുന്നു ഇദ്ദേഹം.
കൊച്ചിയിലെ പുതിയ കാര്യങ്ങളെ സംബന്ധിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്‍റെ 'ഓ കൊച്ചി' (Oh! Kochi) എന്ന പേജിലും രാഹുൽ വീഡിയോ പങ്കുവയ്‌ക്കാറുണ്ട്. കഴിഞ്ഞ ബുധനാഴ്‌ചയും രാഹുൽ ഫുഡ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്. മരണത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
ഫ്രണ്ട്സ് താരം മാത്യു പെറി ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ : 'ഫ്രണ്ട്‌സ്' എന്ന ഹോളിവുഡ് ജനപ്രിയ സീരീസിലൂടെ ലോക പ്രശസ്‌തനായ മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ഏഞ്ചല്‍സിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 54 വയസായിരുന്നു. ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത് (Friends star Matthew Perry passes away).
അതേസമയം മരണകാരണം വ്യക്‌തമല്ല. മാത്യു പെറിയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിരിക്കാം മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ് എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മദ്യം, വേദന സംഹാരികള്‍ തുടങ്ങിയവകള്‍ക്ക് മാത്യു അടിമ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഹരിയില്‍ നിന്നും മുക്തനാവാന്‍ നടന്‍ പലതവണ ചികിത്സ തേടുകയും ചെയ്‌തിരുന്നു. 'ഫ്രണ്ട്‌സി'ന്‍റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്‌കണ്‌ഠ അനുഭവിച്ചിരുന്നതായി താരം തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
READ MORE: Friends star Matthew Perry Found Dead: ഫ്രണ്ട്സ് താരം മാത്യു പെറി ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍
സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു: ഹൃദയാഘാതത്തെ തുടര്‍ന്ന് ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു (Serial Actress Dr Priya passed away). 35 വയസായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രിയയുടെ മരണം. പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സീരിയല്‍ നടി രഞ്ജുഷ മേനോന്‍റെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് ടെലിവിഷന്‍ മേഖലയിലെ നൊമ്പരപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നത്.
READ MORE: സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു; അന്ത്യം പതിവ് പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍