പത്തനംതിട്ട: സിനിമ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഞായറാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ തങ്ങി തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദർശനത്തിനെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്.
തിരുനടയില്‍ ഏറെ നേരം പ്രാര്‍ഥന നിഗ്മനായി നിന്ന ശേഷം പ്രസാദം വാങ്ങി മാളികപുറത്തും ദര്‍ശനം നടത്തി. മാളികപ്പുറത്തും ദർശനം നടത്തിയ ദിലീപ് പ്രത്യേക പൂജകളും നടത്തി. ക്ഷേത്രം തന്ത്രിയേയും മേല്‍ശാന്തിമാരെയും കണ്ട ശേഷമാണ് മടങ്ങിയത്. മുന്‍ വര്‍ഷങ്ങളിലും ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു.