ETV Bharat / entertainment

'ഫൈറ്റ് ക്ലബ്' ഡിസംബർ 15ന്; കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന് - ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡ്

Lokesh Kanagaraj presents Fight Club : ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷൻ ഹൗസ് 'ജി സ്‌ക്വാഡ്' ആദ്യമായി അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബി'ൽ വിജയ് കുമാറാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Fight Club Kerala distribution Dream Big Films  Dream Big Films  Dream Big Films presenting Fight Club in kerala  Fight Club Kerala release  Fight Club release  Fight Club  Lokesh Kanagaraj presents Fight Club  Fight Club in Kerala  ഫൈറ്റ് ക്ലബ് ഡിസംബർ 15ന്  ഫൈറ്റ് ക്ലബ് റിലീസ്  ഫൈറ്റ് ക്ലബ് കേരള വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന്  ഫൈറ്റ് ക്ലബ് കേരള റിലീസ്  ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡ്  ജി സ്‌ക്വാഡ് അവതരിപ്പിക്കുന്ന ഫൈറ്റ് ക്ലബ്
Fight Club Kerala distribution
author img

By ETV Bharat Kerala Team

Published : Dec 12, 2023, 3:54 PM IST

സംവിധായകൻ ലോകേഷ് കനകരാജിന്‍റെ പ്രൊഡക്ഷൻ ഹൗസായ 'ജി സ്‌ക്വാഡ്' ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം 'ഫൈറ്റ് ക്ലബ്' ഡിസംബർ 15 മുതൽ തിയേറ്ററുകളിലേക്ക്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. കേരളത്തിലും ചിത്രം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രതീക്ഷ. ഡ്രീം ബിഗ് ഫിലിംസാണ് 'ഫൈറ്റ് ക്ലബ്' കേരളത്തിൽ പ്രദർശനത്തിനായി എത്തിക്കുന്നത് (Fight Club Kerala distribution rights to Dream Big Films).

'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാറാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളിയായ മോനിഷയാണ് ചിത്രത്തിലെ നായിക. കാർത്തികേയൻ സന്താനം, ശങ്കർ ദാസ് തുടങ്ങിയവരും 'ഫൈറ്റ് ക്ലബിൽ' മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നു.

ആദിത്യയാണ് ഫൈറ്റ് ക്ലബ് സിനിമയുടെ നിർമാണം. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഫൈറ്റും ചേസിംഗും കൊണ്ട് ചടുലമായി നീങ്ങുന്ന ടീസർ ചിത്രം പ്രേക്ഷകർക്ക് മികച്ച തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുമെന്ന ഉറപ്പും നൽകുന്നതായിരുന്നു. പേര് പോലെ തന്നെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാകും സിനിമയെന്ന സൂചനയും ടീസർ നൽകുന്നുണ്ട്.

READ MORE: 'യാർ സത്താലും ഇന്ത സണ്ട സാവാത്'; തീപാറും ടീസറുമായി 'ഫൈറ്റ് ക്ലബ്ബ്'

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണം നേടിയിരുന്നു. ശശി എഴുതിയ കഥയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അബ്ബാസ് എ റഹ്മത്ത് തന്നെയാണ്. ശശി, വിജയ്‌ കുമാർ, അബ്ബാസ് എ റഹ്മത്ത് എന്നിവർ ചേർന്നാണ് സംഭാഷണം രചിച്ചത്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ടീസറിൽ ഗോവിന്ദ് വസന്ത ഒരുക്കിയ തകർപ്പൻ പശ്ചാത്തല സംഗീതം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ 'ഫൈറ്റ് ക്ലബി'ലെ ആദ്യ ഗാനം പുറത്തുവിട്ടത്. 'യാരും കാണാധാ' എന്ന ഗാനമാണ് പുറത്തുവന്നത് (Yaarum Kaanadha song). സമൂഹ മാധ്യമങ്ങളിലടക്കം തരംഗം തീർത്ത ഈ ഗാനം കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്നാണ് ആലപിച്ചത്.

ലിയോൺ ബ്രിട്ടോ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് കൃപകരൻ ആണ്. ഏഴുമലൈ ആദികേശവൻ കലാസംവിധാനവും അമ്രിൻ അബൂബക്കർ, വിക്കി എന്നിവർ ആക്ഷൻ കൊറിയോഗ്രഫിയും നിർവഹിക്കുന്നു. ആർ ബാലകുമാർ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.

സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ് : രംഗനാഥ് രവി, സൗണ്ട് മിക്‌സിംഗ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ, വസ്‌ത്രാലങ്കാരം : ദിനേശ് മനോഹരൻ, മേക്കപ്പ് : രഗു റാം, വേൽമുരുകൻ, പബ്ലിസിറ്റി ഡിസൈനർ : കബിലൻ, പ്രൊമോഷൻ ഹെഡ് : ദിനേശ് എസ്, പ്രൊഡക്ഷൻ കൺട്രോളർ : സി ഹരി വെങ്കട്ട്, കളറിസ്റ്റ് : അരുൺ സംഗമേശ്വർ. ശക്തി ഫിലിം ഫാക്‌ടറിയാണ് മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഫൈറ്റ് ക്ലബ് വിതരണം ചെയ്യുന്നത്.

READ MORE: ലോകേഷ് കനകരാജിന്‍റെ ഫൈറ്റ്‌ ക്ലബിലെ ആദ്യ ഗാനം; യാരും കാണാധാ ട്രെന്‍ഡിംഗില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.