Vikram trailer: ഉലകനായകന്‍ കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിക്രം'. വിക്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വന്‍ താരനിര അടങ്ങുന്ന ഗംഭീര ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ഹൈലൈറ്റാകുന്നു. കമല്‍ ഹാസനൊപ്പം പിടിച്ച് നില്‍ക്കുന്ന പ്രകടനമാണ് ട്രെയ്‌ലറില്‍ ഫഹദും വിജയ് സേതുപതിയും കാഴ്‌ചവയ്‌ക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Vikram song: അടുത്തിടെ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. കമല്‍ ഹാസന്‍ പാടി അഭിനയിച്ച 'പത്തല പത്തല' എന്ന ഗാനമായിരുന്നു പുറത്തിറങ്ങിയത്. ഈ ഗാനത്തെ ചൊല്ലി വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഗാനത്തിലെ ചില പ്രയോഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതായിരുന്നു ആരോപണം. തമിഴ് കുത്തു പാട്ടുകളുടെ ശൈലിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഈ ഗാനം.
Complaint againt Vikram song: ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും ഗാനത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴന് ഒന്നും കിട്ടുന്നില്ലെന്നും പാട്ടില്‍ പരാമര്‍ശിക്കുന്നു. കള്ളന്‍റെ കൈയിലാണ് താക്കോല്‍ എന്നും ഗാനരംഗത്തിലുണ്ട്. ഇതോടെ ഗാനം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള തമിഴന്‍റെ പ്രതിഷേധമായി മാറി. ചെന്നൈ സംസാര ഭാഷയിലാണ് ഗാനം എന്നതും ശ്രദ്ധേയമാണ്. കമല്‍ ഹാസന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവി ചന്ദറുടെ സംഗീതത്തില്‍ കമല്‍ ഹാസനും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനാലാപനം.
Vikram release: ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. 110 ദിവസങ്ങളുടെ ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണിത്. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.
Vikram audio rights: സോണി മ്യൂസിക്കാണ് 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. വന്‍ തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഒടിടി റൈറ്റ്‌സിന്‍റെ വില്‍പ്പന വഴി ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിലും വിക്രം സ്ഥാനമുറപ്പിച്ചു. രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മാണം. ലോകേഷ് കനകരാജ് ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായാഗ്രഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വ്വഹിക്കും. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.
Also Read: 'കള്ളന്‍റെ കൈയില്‍ താക്കോല്‍'; കമല്‍ ഹാസന്‍ ട്രെന്‍ഡിങ് ഗാനം വിവാദത്തില്‍