രക്ഷിത് ഷെട്ടി നായകനായി ജൂണ്‍ 10ന് തിയേറ്ററിലെത്തിയ കന്നട ചിത്രമാണ് 777 ചാര്‍ലി. ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെയാണ് ചിത്രം കൂടുതല്‍ പേര്‍ കണ്ടത്. ഇപ്പോഴിതാ ചിത്രത്തിലെ സിനിമയിലെ എസ്‌കേപ്പ് സോങ് പുറത്തു വിട്ടിരിക്കുകയാണ് 777 ചാര്‍ലിയുടെ അണിയറപ്രവര്‍ത്തകര്‍.
- " class="align-text-top noRightClick twitterSection" data="">
മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്‌ത ചിത്രമാണ് 777 ചാര്‍ലി. കന്നടക്ക് പുറമെ തമിഴ്, മലയാളം, തെലുഗു, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്‌തിരുന്നു. നായകനായ ധര്‍മ്മയുടെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ഒരു നായ കടന്നു വരികയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്.
മലയാളത്തില്‍ 777 ചാര്‍ലിയുടെ വിതരണം പൃഥ്വിരാജ് ആണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴില്‍ കാര്‍ത്തിക് സുബ്ബരാജും തെലുഗില്‍ നാനിയും ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തു. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്‌തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് 777 ചാര്‍ലി നിര്‍മിച്ചിരിക്കുന്നത്.
സംഗീത ശൃംഗേരിയാണ് നായിക. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അരവിന്ദ് എസ് കശ്യപാണ് ഛായാഗ്രഹണം. മലയാളിയായ നോബിന്‍ പോളിന്‍റേതാണ് സംഗീതം.