Subaida s life based movie Ennu Swantham Sreedharan: ഇതര മതസ്ഥരായ മൂന്ന് അനാഥകളെ സംരക്ഷിച്ച കാളികാവ് അടക്കാകുണ്ടിലെ തെന്നാടൻ സുബൈദയുടെ ജീവിതം സിനിമയാകുന്നു. 'എന്ന് സ്വന്തം ശ്രീധരന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫെബ്രുവരി 18ന് കാളികാവ് ബിബി ഓഡിറ്റോറിയത്തിലാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം.
Ennu Swantham Sreedharan first show: സുബൈദയുടെ സ്വന്തം നാടായ കാളികാവിൽ തന്നെ ആദ്യ പ്രദർശനം നടത്തിയ ശേഷം സിനിമയുടെ റിലീസിങ് നടത്താനാണ് തീരുമാനം. ഫെബ്രുവരി 18 ന് രാവിലെ 9.30ന് തുടങ്ങുന്ന പരിപാടി രാത്രി 8.30 വരെ നീണ്ടു നില്‍ക്കും. ഏഴ് പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക.
Ennu Swantham Sreedharan release on BB auditorium: ഇതിനായി ബിബി ഓഡിറ്റോറിയത്തിൽ താത്‌കാലിക സിനിമ തിയേറ്റർ നിർമിക്കും. സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിലമ്പൂർ ആയിഷയെ ചടങ്ങിൽ ആദരിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Ennu Swantham Sreedharan movie preview: ചിത്രത്തിന്‍റെ പ്രിവ്യൂ ദിവസങ്ങൾക്ക് മുമ്പ് എറണാകുളത്ത് വച്ച് നടന്നിരുന്നു. 2023ലെ മികച്ച നടിക്കും മികച്ച ചിത്രത്തിനുമുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡുകളും സിനിമക്ക് ലഭിച്ചിട്ടുണ്ട്.
Director about Ennu Swantham Sreedharan: മാനവ മൂല്യങ്ങളുടെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന സിനിമ മലയാളികളുടെ നന്മയുടെ നേർചിത്രമാണെന്ന് സംവിധായകൻ സിദ്ദിഖ് പറവൂരും സഹപ്രവർത്തകരും കാളികാവിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സിദ്ദിഖ് പറവൂർ, അസോസിയേറ്റ് ഡയറക്‌ടർ ഫസലുൽ ഹഖ്, കോ ഓര്‍ഡിനേറ്റർ കുഞ്ഞിമുഹമ്മദ് കരുവത്തിൽ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Siddigue Paravoor award winning movie: 'താഹിറ' എന്ന സിനിമയ്‌ക്ക് ശേഷം സിദ്ദിഖ് പറവൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം 2020ലെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also Read: 'ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും'; മഞ്ജു വാര്യര്‍ക്കൊപ്പം ആയിഷ കണ്ട് നിലമ്പൂര്‍ ആയിഷ