ETV Bharat / entertainment

എഴുത്തുകാരിയില്‍ അഞ്ച് മക്കള്‍, പാട്ടുകാരിയില്‍ രണ്ടുപേര്‍, തന്‍റെ ഉദ്യോഗസ്ഥയില്‍ ഇരട്ടക്കുട്ടികളും ; ഇലോണ്‍ മസ്‌കിന് മക്കള്‍ ഒന്‍പത് - Shivon Zilis connection with Elon Musk

Elon Musk fathered twins : മൂന്ന് ബന്ധങ്ങളിലായി ഇലോണ്‍ മസ്‌കിന് 9 മക്കള്‍

Elon Musk fathered twins  Shivon Zilis connection with Elon Musk  എലോണ്‍ മസ്‌ക്‌ ഇരട്ട കുട്ടികളുടെ അച്ഛനായത്‌ 2021ല്‍
ഉന്നത ഉദ്യോഗസ്ഥയില്‍ നിന്നും എലോണ്‍ മസ്‌ക്‌ ഇരട്ട കുട്ടികളുടെ അച്ഛനായത്‌ 2021ല്‍
author img

By

Published : Jul 7, 2022, 8:10 PM IST

Elon Musk fathered twins : ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന് മക്കള്‍ ഒന്‍പത്. തന്‍റെ കമ്പനിയിലെ ഉദ്യോഗസ്ഥയില്‍ ഇലോണ്‍ മസ്‌കിന് 2021 ല്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നതായുള്ള രേഖകള്‍ കൂടി പുറത്തുവന്നതോടെയാണ് 3 ബന്ധങ്ങളിലായി 9 പേരുണ്ടെന്ന് വ്യക്തമായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്‌ കമ്പനിയായ ന്യൂറാലിങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ ഷിവോണ്‍ സിലിസിലാണ് മസ്‌കിന് ഇരട്ടക്കുട്ടികളുണ്ടായത്.

2021 നവംബറിലായിരുന്നു ഇരട്ടകളുടെ പിറവി. ഇക്കാര്യം ഇപ്പോഴാണ് പുറത്തുവരുന്നത്. ഈ കുട്ടികളുടെ പേരുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും കഴിഞ്ഞ ഏപ്രിലില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇരട്ടക്കുട്ടികള്‍ക്ക്, പിതാവിന്‍റെ പേരിന്‍റെ അവസാന ഭാഗം പിന്നില്‍ വേണമെന്നും, അമ്മയുടെ പേരിലെ അവസാന നാമം കുഞ്ഞുങ്ങളുടെ പേരിന്‍റെ മധ്യ ഭാഗത്തായി വേണമെന്നുമാണ് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

മെയ്‌ 2017 മുതല്‍ ന്യൂറാലിങ്കില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ 36 കാരിയായ സിലിസ്. കമ്പനിയുടെ വിവിധ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഡയറക്‌ടറാണ് സിലിസ്‌. മസ്‌കിന്‍റെ സഹ സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്‌ കമ്പനി ഓപ്പണ്‍ എഐയുടെ ബോര്‍ഡ്‌ അംഗം കൂടിയാണ് സിലിസ്‌.

നിലവില്‍ ഒമ്പത് കുട്ടികളുടെ പിതാവാണ് ടെസ്‌ലയുടെ സ്ഥാപക സിഇഒയും അതിസമ്പന്നനുമായ ഇലോണ്‍ മസ്‌ക്‌. എഴുത്തുകാരിയായ ജന്‍സ്‌റ്റിന്‍ മസ്‌കിനില്‍ അഞ്ച്‌ കുട്ടികളും, ഗ്രിംസ്‌ എന്നറിയപ്പെടുന്ന ഗായിക ക്ലയര്‍ ബൗച്ചറില്‍ രണ്ട്‌ കുട്ടികളുമാണ്‌ ഇലോണ്‍ മസ്‌കിനുള്ളത്‌. 2021 നവംബറില്‍ സിലിസ്‌ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന് ആഴ്‌ചകള്‍ക്ക് മുമ്പാണ് ഇലോണ്‍ മസ്‌കും ബൗച്ചറും വാടക ഗര്‍ഭപാത്രത്തിലൂടെ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റത്‌.

Also Read:"ടെസ്‌ലയ്ക്ക് വേണ്ടി പാപ്പര്‍ ഹര്‍ജി നല്‍കേണ്ടി വരുമോ എന്ന് ആശങ്ക", മനസ് തുറന്ന് ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്‌ 18 വയസ്സുള്ള ഒരു മകനുണ്ട്‌. സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക്‌. കഴിഞ്ഞ ജൂണില്‍, സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക്‌ തന്‍റെ പിതാവുമായുള്ള ബന്ധം വിച്ഛേദിച്ച്, അമ്മയുടെ അവസാന നാമം സ്വീകരിച്ച്‌ തന്‍റെ പേര്‌ വിവിയന്‍ ജെന്ന വില്‍സണ്‍ എന്നാക്കി മാറ്റുകയും ചെയ്‌തിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.