ETV Bharat / entertainment

'സമ്മതം ഇല്ലാതെയാണ് ബാല ലൈവ് ടെലികാസ്‌റ്റ് ചെയ്‌തത്': കുറിപ്പുമായി ഛായാഗ്രാഹകന്‍

ഷെഫീക്കിന്‍റെ സന്തോഷം പ്രതിഫല വിഷയത്തില്‍ പ്രതികരിച്ച് ഛായാഗ്രാഹകന്‍ എല്‍ദോ ഐസക്കും. സിനിമയ്‌ക്കകത്ത് തീര്‍ക്കേണ്ട വിഷയം പൊതുജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചതില്‍ ദു:ഖമുണ്ടെന്ന്‌ എല്‍ദോ ഐസക്ക്..

Eldho Issac reacts  Shefeekinte Santhoshan remuneration issue  Shefeekinte Santhoshan remuneration  Shefeekinte Santhoshan  Eldho Issac  കുറിപ്പുമായി ഛായാഗ്രാഹകന്‍  ബാല  ഷെഫീക്കിന്‍റെ സന്തോഷം  പ്രതികരിച്ച് ഛായാഗ്രാഹകന്‍ എല്‍ദോ ഐസക്കും
'എന്‍റെ സമ്മതം ഇല്ലാതെയാണ് ബാല ലൈവ് ടെലികാസ്‌റ്റ് ചെയ്‌തത്'; കുറിപ്പുമായി ഛായാഗ്രാഹകന്‍
author img

By

Published : Dec 9, 2022, 5:12 PM IST

'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ പ്രതികരിച്ച് സിനിമ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരിക്കുകയാണ്. 'ഷെഫീക്കിന്‍റെ സന്തോഷ'ത്തിന്‍റെ ഛായാഗ്രാഹകനായ എല്‍ദോ ഐസക്കും വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി.

തന്‍റെ അറിവില്ലാതെയാണ് ബാല ലൈവ് ടെലികാസ്‌റ്റ് ചെയ്‌തതെന്നും സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ തന്‍റെ കരിയറിലെ മികച്ച സിനിമ അനുഭവമായിരുന്നു 'ഷെഫീക്കിന്‍റെ സന്തോഷ'മെന്നും എല്‍ദോ ഐസക്ക് പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു എല്‍ദോയുടെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

'നമസ്‌കാരം… കുറച്ചു മണിക്കൂറുകളായി 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന എന്‍റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയക്കോ കൊടുത്ത ഇന്റർവ്യൂവിന്‍റെ ഭാഗമായിട്ടുള്ളതല്ല… എന്‍റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്…

എന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്‌റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനഃപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാൻ വേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ എന്‍റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു 'ഷെഫീക്കിന്‍റെ സന്തോഷം'.

ആയതിനാൽ തന്നെ ഈ സിനിമയുടെ മുന്നണിയിൽ പ്രവർത്തിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരും എന്‍റെ അടുത്ത സ്നേഹിതരും പ്രിയപ്പെട്ടവരും ആണ്. ഒരു കുടുംബത്തിനകത്ത് എന്നതു പോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ മനസ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. 30 ദിവസം കേരളത്തിൽ ഷൂട്ട്‌ പ്ലാൻ ചെയ്‌ത 'ഷെഫീക്കിന്‍റെ സന്തോഷം' എന്ന സിനിമ 21 ദിവസം കൊണ്ട് ഞങ്ങൾ പൂർത്തീകരിച്ചിരുന്നു.

എന്‍റെ മുൻ സിനിമകളും ഇത്തരത്തിൽ തന്നെ ഷെഡ്യൂൾ പ്ലാൻ ചെയ്‌ത ദിവസങ്ങൾക്കു മുൻപ് തീർത്തിട്ടുള്ളതാണ്. മുൻപും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തിൽ നിന്നും പല വിട്ടുവീഴ്‌ചകളും ചെയ്‌തിട്ടുമുണ്ട്. ഈ സിനിമയുടെ ആവശ്യങ്ങൾക്ക് അല്ലാതെ പ്രൊഡക്ഷന്‍റെ ചെലവിൽ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലിൽ താമസിക്കുകയോ ചെയ്‌തിട്ടില്ല.

ബാലയുടെ ഇന്‍റര്‍വ്യൂവിന് ശേഷം വസ്‌തുത വിരുദ്ധമായ പല പ്രസ്‌താവനകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. തീർത്തും അപലപനീയം എന്നേ പറയാൻ സാധിക്കു... ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും എന്‍റെ ഖേദം പ്രകടിപ്പിക്കുന്നു.'-എല്‍ദോ ഐസക്‌ കുറിച്ചു.

Also Read: 'ബാലയെ റെക്കമൻഡ് ചെയ്‌തത് ഉണ്ണി ബ്രോ, എനിക്ക് പ്രതിഫലം കൃത്യമായി കിട്ടി': തുറന്നടിച്ച് അനൂപ് പന്തളം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.