ETV Bharat / entertainment

'എന്‍റെ ചവിട്ടില്‍ വേദന കൊണ്ട്‌ ചുരുണ്ടുകൂടി ഇന്ദ്രന്‍സ്‌ ചേട്ടന്‍' ; 'ഉടല്‍' സിനിമാനുഭവം പങ്കുവച്ച് ദുര്‍ഗ കൃഷ്‌ണ - Udal release

Durga Krishna about Udal movie experience: ഇന്ദ്രന്‍സ്‌, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്‌ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഉടല്‍ നാളെ (മെയ്‌ 29) തിയേറ്ററുകളിലെത്തും

Durga Krishna about Indrans  Durga Krishna about Udal movie experience  Durga Krishna Udal action sequence  ഉടല്‍ നാളെ തിയേറ്ററുകളിലത്തും  എന്‍റെ ചവിട്ടില്‍ വേദന കൊണ്ട്‌ ചുരുണ്ടുകൂടി ഇന്ദ്രന്‍സ്‌ ചേട്ടന്‍  Indrans about Udal action  Udal release  Ratheesh Reghunandan about Udal
'എന്‍റെ ചവിട്ടില്‍ വേദന കൊണ്ട്‌ ചുരുണ്ടുകൂടി ഇന്ദ്രന്‍സ്‌ ചേട്ടന്‍': ദുര്‍ഗ കൃഷ്‌ണ
author img

By

Published : May 19, 2022, 7:35 PM IST

Durga Krishna Udal action sequenc e: ദുര്‍ഗ കൃഷ്‌ണയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉടല്‍'. സിനിമയുടെ മറക്കാനാകാത്ത ഷൂട്ടിംഗ്‌ അനുഭവങ്ങളുമായി ദുര്‍ഗ എത്തിയിരിക്കുകയാണ്. സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ തന്‍റെ ചവിട്ടേറ്റ്‌ ഇന്ദ്രന്‍സ്‌ ചേട്ടന്‍ വേദന കൊണ്ട്‌ ചുരുണ്ടുകൂടിയെന്ന്‌ ദുര്‍ഗ കൃഷ്‌ണ പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

Durga Krishna about Udal movie experience: 'ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്‍റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്‍റെ ക്യാരക്‌ടറിനെ ഞാന്‍ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്.

Durga Krishna about Indrans : ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പടെ എല്ലാവരും അമ്പരന്നുപോയി. പക്ഷേ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

  • " class="align-text-top noRightClick twitterSection" data="">

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾ പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലോ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു' - ദുര്‍ഗ കൃഷ്‌ണ കുറിച്ചു.

Also Read: ദുര്‍ഗയുമായുളള ഇന്‍റിമേറ്റ് രംഗം പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞു, കാരണം പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

Indrans about Udal action : നേരത്തെ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് പ്രതികരിച്ച് ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട ചിത്രമാണ് 'ഉടല്‍' എന്നാണ് ഇന്ദ്രന്‍സ്‌ പ്രതികരിച്ചത്‌. ഇത്തിരിപ്പോന്ന തന്നെക്കൊണ്ട്‌ രണ്ടാഴ്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചതെന്നും അത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട്‌ എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു.

Udal release : ഇന്ദ്രന്‍സ്‌, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ്‌ രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉടല്‍'. നാളെയാണ്‌ (മെയ്‌ 20) ചിത്രം തിയേറ്ററുകളിലെത്തുക. ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്‌ എന്നിവരെ കൂടാതെ ദുര്‍ഗ കൃഷ്‌ണ, ജൂഡ്‌ ആന്‍റണി ജോസഫ്‌ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. മനോജ്‌ പിള്ള ഛായാഗ്രഹണവും നിഷാദ്‌ യൂസഫ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം.

Ratheesh Reghunandan about Udal: ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്‌. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മലയോര കുടിയേറ്റ കര്‍ഷകന്‍റെ കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്‌. ഇന്ദ്രന്‍സാണ് സിനിമയില്‍ കുടിയേറ്റ കര്‍ഷകനായെത്തുന്നത്‌. ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് ഒരു കണ്ണിന് കാഴ്‌ചയില്ല. ഈ കഥാപാത്രത്തിലൂടെ ഇന്ദ്രന്‍സ്‌ അദ്ദേഹത്തിന്‍റെ റോള്‍ അവിസ്‌മരണീയമാക്കിയിരിക്കുകയാണെന്ന് സംവിധായകന്‍ രതീഷ്‌ രഘുനന്ദന്‍ മുമ്പൊരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് രതീഷ്‌ രഘുനന്ദന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.