Pyali title song: അഞ്ച് വയസുകാരി ബാര്‍ബി ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ ബിബിത-റിന്‍ ദമ്പതികള്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'പ്യാലി'. സിനിമയിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. പ്യാലിയും സഹോദരന്‍ സിയയും തമ്മിലുള്ള ആത്മബന്ധവും വാത്സല്യം നിറഞ്ഞ രംഗങ്ങളുമാണ് ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ കെ.എസ് ഹരിശങ്കര്‍ ആണ് ഗാനാലാപനം.
ദുല്‍ഖര്‍ സല്‍മാനും 'പ്യാലി'യുടെ ടൈറ്റില്‍ ഗാനം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 'പ്യാലി'യുടെയും സിയയുടെയും മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ ഗാനം പുറത്തുവിട്ടത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ 'പ്യാലി'യുടെ റിലീസ് തീയതിയും അറിയിച്ചിരുന്നു.
Pyali theatre release: ജൂലൈ എട്ടിന് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തും. ഊഷ്‌മളമായ ഒരു കഥയാണ് 'പ്യാലി' പറയുന്നതെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. കുട്ടികളുടെ മനം കവരുന്ന ചിത്രമാണ് 'പ്യാലി'. സഹോദര സ്‌നേഹമാണ് സിനിമയുടെ ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രത്തില്‍ എത്തുന്ന 'പ്യാലി'യുടെ സഹോദരനായി ജോര്‍ജ് ജോക്കബ് ആണ് വേഷമിട്ടത്.
- " class="align-text-top noRightClick twitterSection" data="">
Dulquer Salman presents Pyali: ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും, അന്തരിച്ച നടന്‍ എന്‍.എഫ് വര്‍ഗീസിന്‍റെ സ്‌മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'പ്യാലി'. എന്‍.എഫ് വര്‍ഗീസിന്‍റെ മകള്‍ സോഫിയ വര്‍ഗീസാണ് നിര്‍മാണം.
Pyali movie teaser: നേരത്തെ 'പ്യാലി'യുടെ രസകരമായ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. രസകരമായൊരു ചിത്രമാകും 'പ്യാലി' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'ചിരി, പുഞ്ചിരി, കണ്ണീര്‍, പിന്നെ അതിരുകളില്ലാത്ത നിഷ്‌കളങ്കതയും. കൊച്ചു പ്യാലിയുടെ അത്‌ഭുതകരമായ ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറാകൂ', ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
Pyali stars: ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. 'ആടുകളം', 'വിസാരണൈ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും സുപ്രധാന വേഷത്തിലുണ്ട്. ജിജി സണ്ണിയാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കും. പ്രശാന്ത് പിള്ളയാണ് സംഗീതം.
Also Read: 'ദുല്‍ഖറിന്‍റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുല്‍ഖറെ കൊണ്ട് കെട്ടിക്കാന്‍?', ടീസര്‍ വൈറല്‍