ETV Bharat / entertainment

'എന്‍റെ ജീവിതത്തില്‍ ആദ്യത്തേത്...'; മികച്ച വില്ലനുളള ദാദാ സാഹേബ്‌ ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി ദുല്‍ഖര്‍ - ബല്‍ക്കി

ദുല്‍ഖര്‍ സല്‍മാന് ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്. ബോളിവുഡ് ചിത്രം ചുപ്പിലെ അഭിനയത്തിനാണ് പുരസ്‌കാരം. സംവിധായകന്‍ ബല്‍ക്കിക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു.

Dulquer Salmaan expresses gratitude  Dadasaheb Phalke Award for Chup  ദാദാ സാഹേബ്‌ പുരസ്‌കാരം ഏറ്റുവാങ്ങി ദുല്‍ഖര്‍  മികച്ച വില്ലന്‍ ആയതിന് പുരസ്‌കാരം  Dulquer Salmaan won Dadasaheb Phalke Award  Dulquer Salmaan  Dadasaheb Phalke Award for Chup  Dadasaheb Phalke Award  ChupDulquer Salmaan shares award news  Dulquer Salmaan Instagram post  Dulquer Salmaan s negative role Malayalam movie  R Balki received Best Director Dadasaheb Phalke  R Balki received Dadasaheb Phalke Award  Romantic psychopath thriller Chup  Dulquer Salmaan upcoming movies  ദുല്‍ഖര്‍ സല്‍മാന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്  ചുപ്പിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം
ദുല്‍ഖര്‍ സല്‍മാന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്
author img

By

Published : Feb 22, 2023, 1:04 PM IST

Dulquer Salmaan won Dadasaheb Phalke Award for Chup: 'ചുപ്പ്: റിവഞ്ച് ഓഫ്‌ ദി ആര്‍ട്ടിസ്‌റ്റ്‌' എന്ന ബോളിവുഡ് ചിത്രത്തിലൂടെ തനിക്ക് ആദ്യമായി ദാദാ സാഹേബ്‌ ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നന്ദി പറഞ്ഞ് താരം രംഗത്തെത്തിയത്.

Dulquer Salmaan shares award news in Social Media: ഒരു നെഗറ്റീവ് റോളിന് തനിക്ക് ലഭിക്കുന്ന ആദ്യത്തെ പുരസ്‌കാരം എന്നാണ് ദുല്‍ഖര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. തനിക്ക് അവാര്‍ഡ് ലഭിച്ചതിന് കാരണമായ സംവിധായകന്‍ ആര്‍ ബല്‍ക്കിക്കും ദുല്‍ഖര്‍ നന്ദി രേഖപ്പെടുത്തി. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ പോസ്‌റ്റ് പങ്കിട്ടത്.

Dulquer Salmaan expresses gratitude: 'ഇത് വളരെ പ്രിയപ്പെട്ടത്! ഹിന്ദിയില്‍ എനിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം. കൂടാതെ നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്‍റെ ആദ്യ പുരസ്‌കാരവും. ഈ ആദരവിന് ദാദസാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്‌റ്റിവല്‍ ജൂറി അംഗങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു.

Dulquer Salmaan Instagram post: എനിക്ക് ശരിക്കും നന്ദി പറയേണ്ടത് ബൽക്കി സാറിനോടാണ്. അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം അത് കണ്ടു. എന്നിൽ അദ്ദേഹത്തിന്‌ ഉണ്ടായിരുന്ന ബോധ്യവും മാർഗ ദർശനവുമായിരുന്നു എനിക്കെല്ലാം. ചുപ്പിൽ എനിക്ക് മികച്ച അനുഭവം തന്നതിന് ബല്‍ക്കി സാറിനും, സഹതാരങ്ങള്‍ക്കും, അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും നന്ദി' -ദുല്‍ഖര്‍ കുറിച്ചു.

R Balki received Best Director Dadasaheb Phalke Award for Chup: മികച്ച സംവിധായകനുള്ള ദാദാസാഹേബ്‌ ഫാൽക്കെ പുരസ്‌കാരം 'ചുപ്പ്' എന്ന സിനിമയിലൂടെ ആർ ബൽക്കിക്ക് ലഭിച്ചു. ദുല്‍ഖറിനൊപ്പം ബോളിവുഡ് താരം സണ്ണി ഡിയോളും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിച്ചു. പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചുപ്പിലെ മറ്റ് പ്രധാന താരങ്ങള്‍.

Romantic psychopath thriller Chup: ഒരു റൊമാന്‍റിക് സൈക്കോപാത്ത് ത്രില്ലര്‍ ആയാണ് ചിത്രം പുറത്തിറങ്ങിയത്. പ്രശസ്‌ത സംവിധായകന്‍ ഗുരു ദത്തിനും അദ്ദേഹത്തിന്‍റെ 1959ലെ ക്ലാസിക്ക് ഗാനം 'കാഗസ് കേ ഫൂലി'നുമുള്ള ആദരാഞ്ജലി കൂടിയായിരുന്നു 'ചുപ്പ്'.

നിരൂപകരും എഴുത്തുകാരുമായ രാജാ സെൻ, ഋഷി വിർമാനി എന്നിവർക്കൊപ്പം സംവിധായകന്‍ ബല്‍ക്കിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അമിത് ത്രിവേദി, വിശാല്‍ സിന്‍ഹ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രണബ് കപാഡിയയും അനിരുദ്ധ് ശർമ്മയും ആണ് നിർമാണം.

Dulquer Salmaan s negative role Malayalam movie: 2012ല്‍ രൂപേഷ്‌ പീതാംബരന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ക്രൈം ത്രില്ലര്‍ 'തീവ്രം' എന്ന മലയാള ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ നെഗറ്റീവ് റോളില്‍ എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയര്‍ തുടക്കമായിരുന്നതിനാല്‍ അന്ന് ആ ചിത്രവും താരത്തിന്‍റെ പ്രകടനവും അധികമാരും ശ്രദ്ധിക്കാതെ പോയി.

Dulquer Salmaan upcoming movies: 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ പ്രോജക്‌ട്‌. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അഭിലാഷ് ജോഷിയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യന്‍ റിലീസായാകും ചിത്രം പുറത്തിറങ്ങുക. ഓണത്തിന് സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: 'കിംഗ് ഓഫ് കൊത്ത' സെക്കന്‍ഡ് ലുക്ക് പുറത്ത് ; സിനിമയില്‍ എത്തിയിട്ട് 11 വര്‍ഷങ്ങള്‍, നന്ദി കുറിപ്പുമായി ദുല്‍ഖര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.