പ്രഖ്യാപനം മുതല്‍ ഹൈപ്പുകള്‍ ലഭിച്ച ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി Dulquer Salmaan റിലീസിനൊരുങ്ങുന്ന 'കിംഗ് ഓഫ് കൊത്ത' King of Kotha. സിനിമയുടെ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ 'കിംഗ് ഓഫ് കൊത്ത'യുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
-
#DulquerSalmaan's #KingOfKotha Banger Teaser dropping soon💥
— AmuthaBharathi (@CinemaWithAB) June 11, 2023 " class="align-text-top noRightClick twitterSection" data="
Getting ready to blast the screen from this Onam(Aug 24)💣
Movie will have many highlighted action sequences 👊 pic.twitter.com/CmBnd5fBge
">#DulquerSalmaan's #KingOfKotha Banger Teaser dropping soon💥
— AmuthaBharathi (@CinemaWithAB) June 11, 2023
Getting ready to blast the screen from this Onam(Aug 24)💣
Movie will have many highlighted action sequences 👊 pic.twitter.com/CmBnd5fBge#DulquerSalmaan's #KingOfKotha Banger Teaser dropping soon💥
— AmuthaBharathi (@CinemaWithAB) June 11, 2023
Getting ready to blast the screen from this Onam(Aug 24)💣
Movie will have many highlighted action sequences 👊 pic.twitter.com/CmBnd5fBge
'കിംഗ് ഓഫ് കൊത്ത'യുടെ ടീസര്‍ King of Kotha teaser ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ദുല്‍ഖര്‍ സല്‍മാന്‍റെ 'കിംഗ് ഓഫ് കൊത്ത'യിലെ ടീസര്‍ ഉടന്‍ പുറത്തിറങ്ങും. ഈ ഓണം (ഓഗസ്‌റ്റ് 24) മുതൽ ചിത്രം തിയേറ്ററുകളില്‍. ഹൈലൈറ്റ് ചെയ്‌ത നിരവധി ആക്ഷൻ സീക്വൻസുകൾ ചിത്രത്തിലുണ്ടാകും.' - ഇപ്രകാരമായിരുന്നു ടീസര്‍ അപ്‌ഡേറ്റിനെ കുറിച്ചുള്ള ട്വീറ്റ്.
അടുത്തിടെ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് ഛായാഗ്രാഹകന്‍ അരവിന്ദ് എസ് കശ്യപ് പ്രതികരിച്ചിരുന്നു. 'കിംഗ് ഓഫ് കൊത്ത'യിലെ ക്ലൈമാക്‌സിലെ ആക്ഷന്‍ മികച്ച ഒന്നായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാവുന്നത്ര തീവ്രവും മാസുമായിരിക്കും സിനിമയിലെ ആക്ഷന്‍ എന്നാണ് ഛായാഗ്രാഹകന്‍ വ്യക്തമാക്കിയത്. നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ രാജശേഖറാണ് ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുക.
സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്‍റെ ഫസ്‌റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് വേണ്ടി തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ 95 ദിവസത്തെ ചിത്രീകരണമായിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും തിയേറ്ററുകളിലെത്തും.
ഐശ്വര്യ ലക്ഷ്‌മിയാകും ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായെത്തുക. ശാന്തി കൃഷ്‌ണയും സുപ്രധാന വേഷത്തിലെത്തും. പ്രശസ്‌ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഈ ബിഗ് ബജറ്റ് ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അഭിലാഷ് എന്‍ ചന്ദ്രന്‍റേതാണ് തിരക്കഥ.
വേഫാറര്‍ ഫിലിംസ്, സീ സ്‌റ്റുഡിയോസ് എന്നീ കമ്പനികളുടെ ബാനറുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നിര്‍മാണം. ശ്യാം ശശിധരന്‍ ആണ് സിനിമയുടെ എഡിറ്റിങ്. ജേക്‌സ് ബിജോയിയും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണെക്‌സ് സേവിയര്‍ മേക്കപ്പും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.
ആര്‍ ബല്‍ക്കിയുടെ R Balki 'ഛുപ്: റിവെഞ്ച് ഓഫ് ദ ആര്‍ട്ടിസ്‌റ്റ്' Chup: Revenge of the Artist എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഈ സിനിമയിലെ മികച്ച പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാന് ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സന്തോഷവും നന്ദിയും അറിയിച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തി.
ഒരു നെഗറ്റീവ് റോളിന് തനിക്ക് ലഭിക്കുന്ന ആദ്യത്തെ പുരസ്‌കാരം എന്നാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. തനിക്ക് അവാര്‍ഡ് ലഭിച്ചതിന് കാരണമായ സംവിധായകന്‍ ആര്‍ ബല്‍ക്കിക്കും താരം നന്ദി അറിയിച്ചിരുന്നു. 'ഇത് വളരെ പ്രിയപ്പെട്ടത്! ഹിന്ദിയില്‍ എനിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരം. കൂടാതെ നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്‍റെ ആദ്യ പുരസ്‌കാരവും. ഈ ആദരവിന് ദാദസാഹേബ് ഫാല്‍ക്കെ രാജ്യാന്തര ഫിലിം ഫെസ്‌റ്റിവല്‍ ജൂറി അംഗങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു.' - ഇപ്രകാരമായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.
Also Read: 'കിങ് ഓഫ് കൊത്ത' ലോഡിങ്ങില്‍; ഡബ്ബിങ് വിശേഷങ്ങള്‍ പങ്കുവച്ച് ഗോകുല്‍ സുരേഷ്