Nanpakal Nerathu Mayakkam release: മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. സമീപകാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പുതിയൊരു മാസ്‌മരിക പ്രകടനമാണ് 'നന്‍പകല്‍ നേരത്ത് മയക്ക'ത്തില്‍ മമ്മൂട്ടി കാഴ്‌ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
Dulquer Salmaan praises Nanpakal Nerathu Mayakkam: 'വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്‌പര്‍ശിയായ പ്രകടനങ്ങളുമായി നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍. ഏറ്റവും മനോഹരമായ റിവ്യൂകള്‍ കേള്‍ക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകള്‍ പങ്കിടുക'-ഇപ്രകാരമാണ് ദുല്‍ഖര്‍ കുറിച്ചത്. ദുല്‍ഖറിന്‍റെ പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Nanpakal Nerathu Mayakkam audience response: തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പതിവ് തെറ്റിക്കാതെ വ്യത്യസ്‌തമായൊരു കഥയെ അതിമനോഹരമായി തന്നെ ലിജോ ജോസ് സ്‌ക്രീനിലെത്തിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം. കേരളത്തില്‍ 122 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
Nanpakal Nerathu Mayakkam World Premiere at IFFK: എന്നാല്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' തിയേറ്ററുകളിലെത്തിയത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കത്തി'ന്‍റെ വേള്‍ഡ് പ്രീമിയര്‍. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ഡ്യന്‍, അശോകന്‍, സുരേഷ് ബാബു, കൈനകരി തങ്കരാജ്, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Mammootty Kampany s first production venture: മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മിച്ച ചിത്രമെന്ന പ്രത്യേകതയും 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിനുണ്ട്. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ ലിജോയ്‌ക്കും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിച്ചത്.
Nanpakal Nerathu Mayakkam crew members: ലിജോയുടെ തന്നെ കഥയ്‌ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ഗോകുല്‍ ദാസ് കലാസംവിധാനം, റോണക്‌സ് സേവ്യര്‍ മേക്കപ്പ്, രംഗനാഥ് രവി സൗണ്ട് ഡിസൈന്‍, ഫസല്‍ എ.ബക്കര്‍ സൗണ്ട് മിക്‌സ് എന്നിവയും ചെയ്‌തിരിക്കുന്നു.
Mammootty latest movies: 'ക്രിസ്‌റ്റഫര്‍ 'ആണ് മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്നു പുതിയ ചിത്രം. ബി. ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന സിനിമ ത്രില്ലര്‍ വിഭാഗത്തിലായാണ് ഒരുങ്ങുന്നത്. ഉദയകൃഷ്‌ണയാണ് തിരക്കഥ. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തില്‍.
Mammootty upcoming movies: ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' ആണ് ചിത്രീകരണം പൂര്‍ത്തീകരിച്ച മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രം. തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതികയാണ് ചിത്രത്തിലെ നായിക. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള മലയാളത്തിലേക്കുള്ള ജ്യോതികയുടെ തിരിച്ചു വരവ് കൂടിയാണീ ചിത്രം.
Also Read: 'പൊരുത്തപ്പെടാന്‍ കഴിയുന്നില്ല..ഹൃദയം വേദനിക്കുന്നു'; കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍