Sita Ramam box office collection: ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍റെ തെലുങ്ക് ചിത്രം 'സീതാ രാമം'. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി തിയേറ്ററുകളിലെത്തിയ ചിത്രം സിനിമ മേഖലയില്‍ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്. 30 കോടിയാണ് 'സീതാ രാമ'ത്തിന്‍റെ ആഗോള ബോക്‌സ് ഓഫീസ് കലക്ഷന്‍. മൂന്ന് ദിനം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
Sita Ramam records: 'സീതാ രാമ'ത്തിലൂടെ തെന്നിന്ത്യയില്‍ തന്‍റേതായൊരിടം സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതാദ്യമായാണ് തെലുങ്ക് സിനിമ മേഖലയില്‍ ഒരു മലയാളി താരത്തിന്‍റെ ചിത്രം ഇത്രയധികം ചലനം സൃഷ്‌ടിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ റിലീസ് ദിനം നേടിയതിന്‍റെ ഇരട്ടിയാണ് രണ്ടാം ദിനം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Sita Ramam US records: യുഎസിലും ചിത്രത്തിന് മികച്ച കലക്ഷനാണ് ലഭിച്ചത്. യുഎസില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മലയാളി താരത്തിന്‍റെ ചിത്രം എന്ന റെക്കോഡും ദുല്‍ഖറിന് സ്വന്തം. യുഎസില്‍ നിന്നും 21,00,82 ഡോളര്‍ (1.67കോടിയിലേറെ) ആണ് ആദ്യ ദിനം 'സീതാ രാമം' നേടിയത്.
Sita Ramam screening: റീലിസ് ദിനം കേരളത്തില്‍ ആകെ 350 ഷോകളായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം ദിനത്തില്‍ 500ല്‍ അധികം ഷോകളും ഉണ്ടായിരുന്നു. റിലീസ് ദിനം 200 സ്‌ക്രീനുകളിലാണ് തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ടാം ദിനം 250 തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ താക്കൂര്‍, രശ്‌മിക മന്ദാന, സുമന്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുടി സംവിധാനം ചെയ്‌ത ചിത്രമാണ് 'സീതാ രാമം'. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്.
മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി വേള്‍ഡ് വൈഡായാണ് ചിത്രം റിലീസിനെത്തിയത്. കശ്‌മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. വൈജയന്തി മൂവീസ്, സ്വപ്‌ന സിനിമ എന്നിവയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് നിര്‍മാണം നിര്‍വഹിച്ചത്.
Dulquer Salmaan latest movies: 'സല്യൂട്ട്', 'ഹേ സിനാമിക', 'കുറുപ്പ്' എന്നിവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍.