ETV Bharat / entertainment

പിറന്നാള്‍ ദിനത്തില്‍ ഫാഫ തൊപ്പിയില്‍ ഫഹദ്‌; കുറിപ്പുമായി ദുല്‍ഖര്‍

Happy birthday Fahadh Faasil: ഫഹദ്‌ ഫാസിലിന്‍റെ ജന്മദിനത്തില്‍ സര്‍പ്രൈസുമായി നസ്രിയ. ഫാഫ എന്നെഴുതിയ തൊപ്പിയണിഞ്ഞാണ് താരം പിറന്നാള്‍ കേക്ക് മുറിച്ചത്‌. ദുല്‍ഖര്‍ സല്‍മാനും ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

author img

By

Published : Aug 8, 2022, 7:14 PM IST

Fahadh Faasil birthday  Dulquer Salmaan heartfelt birthday wishes for Fahadh  Fahadh Faasil birthday celebration with Nazriya  പിറന്നാള്‍ ദിനത്തില്‍ ഫാഫ  ഫാഫ തൊപ്പിയില്‍ ഫഹദ്‌  കുറിപ്പുമായി ദുല്‍ഖര്‍  Happy birthday Fahadh Faasil  ഫഹദ്‌ ഫാസിലിന്‍റെ ജന്മദിനത്തില്‍ സര്‍പ്രൈസുമായി നസ്രിയ  ഫാഫ
പിറന്നാള്‍ ദിനത്തില്‍ ഫാഫ തൊപ്പിയില്‍ ഫഹദ്‌; കുറിപ്പുമായി ദുല്‍ഖര്‍

Fahadh Faasil birthday celebration with Nazriya: പിറന്നാള്‍ നിറവില്‍ ഫഹദ്‌ ഫാസില്‍. ഫഹദിന്‍റെ 40ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹതാരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഭാര്യയും നടിയുമായ നസ്രിയ ഫഹദിന് പിറന്നാള്‍ സര്‍പ്രൈസ്‌ ഒരുക്കിയിരിക്കുകയാണ്.

തനിക്കൊപ്പം കേക്ക് മുറിയ്‌ക്കുന്ന ഫഹദിന്‍റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ നസ്രിയ പങ്കുവച്ചു. 'നല്ല പാതിക്ക് പിറന്നാള്‍ ആശംസകള്‍' എന്ന്‌ കുറിച്ച് കൊണ്ടാണ് നസ്രിയ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഫാഫ എന്നെഴുതിയ തൊപ്പി ധരിച്ചു കൊണ്ടാണ് ഫഹദ്‌ പിറന്നാള്‍ കേക്ക് മുറിച്ചത്. ഫഹദിന്‍റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

Dulquer Salmaan heartfelt birthday wishes for Fahadh: ദുല്‍ഖര്‍ സല്‍മാനും ഫഹദിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. നസ്രിയ, ഫഹദ്‌, അമാല്‍ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് കൊണ്ടാണ് ഫഹദിന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. 'ഷാനുവിന് ജന്മദിനാശംസകള്‍ നേരുന്നു.!! നീ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ.. നിനക്കും നച്ചുവിനും കൂടുതല്‍ യാത്ര ചെയ്യാനും സ്വപ്‌നം കാണാനും കഴിയട്ടെ..!!'-ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

കാളിദാസ്‌ ജയറാം, റോഷന്‍ മാത്യു, അഹാന കൃഷ്‌ണകുമാര്‍, ശിവദ മുരളി, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ തുടങ്ങി നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

'മലയന്‍കുഞ്ഞാണ്' ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഖില്‍ സത്യന്‍റെ 'പാച്ചുവും അത്ഭുത വിളക്കു'മാണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം.

Also Read: വെള്ളിത്തിരയിലെ വിസ്‌മയാഭിനയം; പിറന്നാള്‍ നിറവില്‍ ഫഹദ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.