ETV Bharat / entertainment

'പൊരുത്തപ്പെടാന്‍ കഴിയുന്നില്ല..ഹൃദയം വേദനിക്കുന്നു'; കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍ - ദുല്‍ഖര്‍ സല്‍മാന്‍

കലാസംവിധായകന്‍ സുനില്‍ ബാബുവിന് അനുശോചന കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍. സുനില്‍ ബാബുവിന്‍റെ ചിത്രം സഹിതമാണ് ദുല്‍ഖറിന്‍റെ പോസ്‌റ്റ്‌.

Dulquer Salmaan condolence to Art Director Sunil  Dulquer Salmaan condolence to Art Director  Dulquer Salmaan condolence to Art Director  Art Director Sunil Babu  Dulquer Salmaan condolence  Dulquer Salmaan  ഹൃദയഭേദക കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍
ഹൃദയഭേദക കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍
author img

By

Published : Jan 6, 2023, 5:10 PM IST

കലാസംവിധായകന്‍ സുനില്‍ ബാബുവിന്‍റെ വിയോഗത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമ ലോകം. സുനിലിന്‍റെ മരണത്തില്‍ വേദന പങ്കുവച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. സുനില്‍ ബാബു തങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കിയെന്നും അദ്ദേഹത്തിന്‍റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അനുശോചന കുറിപ്പ് പങ്കുവച്ചത്. 'ഹൃദയം വേദനിക്കുന്നു. സ്വന്തം കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്‌ദമായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി. ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു' -ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു സുനിലിന്‍റെ അന്ത്യം. 50 വയസ് പ്രായമുള്ള സുനിലിന്‍റെ കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനില്‍ മലയാളം, തമഴ്, തെലുഗു, ഹിന്ദി സിനിമകളിലെ തിരക്കുള്ള കലാസംവിധായകനായിരുന്നു. വിവിധ ഭാഷകളിലായി 100ഓളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈസൂരു ആര്‍ട്‌സ്‌ കോളേജിലെ പഠന ശേഷമാണ് കലാസംവിധായകനായി സിനിമയിലെത്തുന്നത്.

സാബു സിറിലിന്‍റെ സഹായിയായാണ് സുനില്‍ സിനിമയിലെത്തുന്നത്. മലയാളത്തില്‍ 'അനന്തഭദ്രം', 'ഉറുമി', 'ബാംഗ്ലൂര്‍ ഡേയ്‌സ്‌', 'പഴശ്ശിരാജ', 'കായംകുളം കൊച്ചുണ്ണി', 'പ്രേമം', 'ആമി', 'ഛോട്ടാ മുംബൈ' തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍.

'എംഎസ് ധോണി', 'ലക്ഷ്യ', 'ഗജിനി', 'സ്‌പെഷ്യല്‍ ചൗബീസ്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 'അനന്തഭദ്ര'ത്തിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സുനിലിന് ലഭിച്ചിട്ടുണ്ട്. ദളപതി വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന 'വാരിസ്' ആണ് സുനിലിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം.

Also Read: കല സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.