Dulquer Salmaan birthday wishes to daughte r: ദുല്‍ഖര്‍ സല്‍മാന്‍റെ മകള്‍ മറിയം അമീറയുടെ ജന്മദിനമാണ് ഇന്ന്. മകള്‍ക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കുഞ്ഞുരാജകുമാരിയെന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മറിയത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പരാമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു ദുല്‍ഖറിന്‍റെ കുറിപ്പ്. ദുല്‍ഖറും കുടുംബവും മറിയത്തിന്‍റെ അഞ്ചാം പിറന്നാളാണ് ആഘോഷിക്കുന്നത്.
'എന്‍റെ പാവക്കുഞ്ഞിന്‍റെ ജന്മദിനം. നീ വര്‍ഷം മുഴുവന്‍ കാത്തിരിക്കുന്ന നിന്‍റെ ദിവസം വന്നു. സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല്, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.എല്ലാം ചേര്‍ന്ന് വീടിനെ ഒരു നെവര്‍ലാന്‍ഡ് (സാങ്കല്‍പ്പിക ദ്വീപ്) ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും കടല്‍ക്കൊള്ളക്കാരും ലോസ്‌റ്റ് ബോയ്‌സുമാകുന്നു. നിന്നോടുള്ള എല്ലാ ദിവസവും അത്‌ഭുതകരമാണെന്നും ദുല്‍ഖര്‍ എഴുതുന്നു. നിന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരിക്കല്‍ ഒരു സ്വപ്‌നത്തില്‍ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു' - ദുല്‍ഖര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also Read: ഉമ്മച്ചിക്ക് ദുല്‍ഖറിന്‍റെ ഉമ്മ! ; ജന്മദിനാശംസകള്‍ നേര്‍ന്ന് താരം
Nazriya birthday wishes to Dulquer daughter: മറിയത്തിന് മനോഹര ജന്മദിനാശംസകള്‍ നേര്‍ന്ന് നസ്രിയയും രംഗത്തെത്തിയിരുന്നു. മറിയത്തിന്‍റെ കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് നസ്രിയ എത്തിയത്. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എങ്ങോട്ട് ഓടിവരണമെന്ന് അറിയാമല്ലോ എന്ന രസകരമായ കുറിപ്പാണ് നസ്രിയ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'സന്തോഷ ജന്മദിനം എന്‍റെ പ്രിയപ്പെട്ട മുമ്മു. നീ ഇതുപോലെ ഒരു കുഞ്ഞ് അല്ല ഇപ്പോള്‍. നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും ആകില്ല. പക്ഷേ നീ വന്ന് ഇവിടെ രണ്ട് മിനിറ്റ് ഇരിക്കാമോയെന്ന് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ. ഞാന്‍ നിന്‍റെ കൂള്‍ മാമിയാണ്. അതുകൊണ്ട് നിന്‍റെ പാരന്‍റ്‌സുമായി പ്രശ്‌നമുണ്ടായാല്‍ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ' - നസ്രിയ കുറിച്ചു.