ETV Bharat / entertainment

'പേരില്ലാത്ത ആ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ സന്തോഷം'; മേക്കോവറില്‍ ഞെട്ടിച്ച് ടൊവിനോ - നിമിഷ സജയന്‍

ഡോ.ബിജുവിന്‍റെ പുതിയ ചിത്രത്തിനായാണ് താരം ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ബിജുവിന്‍റെ ചിത്രത്തില്‍ ടൊവിനോ അഭിനയിക്കാനൊരുങ്ങുന്നത്

Dr Biju Tovino Thomas movie  Adrishya Jalakangal first glimpse  Adrishya Jalakangal  Tovino Thomas movie Adrishya Jalakangal  Tovino Thomas movie  Tovino Thomas  Dr Biju  Tovino Thomas stills in Adrishya Jalakangal  പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കി ടൊവിനോ  ടൊവിനോ  പ്രേക്ഷകരെ ഞെട്ടിച്ച് ടൊവിനോ തോമസ്  ടൊവിനോ തോമസ്  തിരിച്ചറിയാവാത്തവിധം മേക്കോവറില്‍ ടൊവിനോ  അദൃശ്യ ജാലകങ്ങള്‍  നിമിഷ സജയന്‍  Nimisha Sajayan
ആളെ തിരിച്ചറിയാവാത്തവിധം മേക്കോവറില്‍ ടൊവിനോ
author img

By

Published : Dec 28, 2022, 11:13 AM IST

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അദൃശ്യ ജാലകങ്ങള്‍'. ചിത്രത്തിലെ ടൊവിനോ തോമസിന്‍റെ സ്‌റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആളെ തിരിച്ചറിയാനാവാത്ത വിധമുള്ള മേക്കോവറിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം തന്നെയാണ് തന്‍റെ പുതിയ മേക്കോവര്‍ സ്‌റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'എന്‍റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്‍റെ ആദ്യ ഗ്ലിംസ്‌ ഇതാ. ഡോക്‌ടര്‍ ബിജുവിന്‍റെ, പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്‍റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ.

  • " class="align-text-top noRightClick twitterSection" data="">

ഈ സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യ ജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനെയും ഹൃദയത്തോട് ചേര്‍ക്കുന്നു.' -ടൊവിനോ കുറിച്ചു.

Also Read: 'വലിയ സൂപ്പര്‍ സ്‌റ്റാര്‍ ആകേണ്ട.. അന്യ ഭാഷകളില്‍ സ്‌റ്റാര്‍ ആകാനും താല്‍പര്യമില്ല': ടൊവിനോ തോമസ്

പോസ്‌റ്റിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യന്' ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'അദൃശ്യ ജാലകങ്ങള്‍'. ഇന്ദ്രന്‍സും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മൈത്രി മുവി മേക്കേഴ്‌സ്‌, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.