ETV Bharat / entertainment

'മോഹന്‍ലാലോ മമ്മൂട്ടിയോ ചെയ്‌താല്‍ ഏച്ചുകെട്ടിയത് പോലെ ഇരിക്കും, പൃഥ്വിരാജ് തിരക്കാണെന്നും പറഞ്ഞു'; വിനയന്‍

Vinayan about Prithviraj: പത്തൊന്‍പതാം നൂറ്റാണ്ടിനായി വിനയന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെ ആയിരുന്നു. എന്നാല്‍ തിരക്കിലാണെന്ന് പറഞ്ഞ് പൃഥ്വിരാജ് ഒഴിഞ്ഞുമാറിയതായി സംവിധായകന്‍ വിനയന്‍.

വിനയന്‍  മമ്മൂട്ടി  മോഹന്‍ലാല്‍  പൃഥ്വിരാജ്  Pathonpatham Noottandu  Director Vinayan  Vinayan first consider Prithviraj  Vinayan  Prithviraj  പത്തൊന്‍പതാം നൂറ്റാണ്ടിനായി വിനയന്‍  വിനയന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെ  പൃഥ്വിരാജ് ഒഴുഞ്ഞുമാറി  ആറാട്ടുപുഴ വേലായുധ പണിക്കര്‍  സിജു വില്‍സണ്‍  ആഷിഖ് അബു  Vinayan about Prithviraj
'മോഹന്‍ലാലോ മമ്മൂട്ടിയോ ചെയ്‌താല്‍ ഏച്ചുകെട്ടിയത് പോലെ ഇരിക്കും, പൃഥ്വിരാജ് തിരക്കാണെന്നും പറഞ്ഞു'; വിനയന്‍
author img

By

Published : Nov 9, 2022, 8:01 PM IST

സിജു വില്‍സണെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനെ അവതരിപ്പിച്ച്‌ സിജു നിരവധി പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള സംവിധായകന്‍ വിനയന്‍റെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുകയാണ്.

സിജുവിന് മുമ്പായി വിനയന്‍ ഈ സിനിമയുടെ കഥ പറഞ്ഞിരുന്നത് പൃഥ്വിരാജിനോടായിരുന്നു. പൃഥ്വിയോട് കഥ പറഞ്ഞപ്പോള്‍ തിരക്കാണെന്നാണ് താരം തന്നോട് പറഞ്ഞിരുന്നതെന്ന് വിനയന്‍ പറയുന്നത്‌. എന്നാല്‍ അതേസമയം തന്നെ 'വാരിയന്‍കുന്നന്‍' എന്ന സിനിമയുടെ പോസ്‌റ്റ് പൃഥ്വിരാജ് ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍.

'ഒരു സൂപ്പര്‍ സ്‌റ്റാറായിരുന്നു നായകനെങ്കില്‍ ഈ സിനിമയുടെ ബിസിനസ്സോ അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ ഫാന്‍സുകാരുടെ ആഘോഷമോ ഉത്സവമോ ഉണ്ടായേനെ എന്നത് സത്യമാണ്. വേലായുധപ്പണിക്കരുടെ മുപ്പതുകളിലും നാല്‍പ്പതുകളിലുമാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ വച്ച് ഇത് ചെയ്‌താല്‍ ഏച്ചുകെട്ടിയത് പോലെ ഇരിക്കും എന്ന് എനിക്ക് തോന്നി. പിന്നെയുള്ളത് പൃഥ്വിരാജാണ്. പൃഥ്വിരാജിനോട് ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. അന്ന് അയാള്‍ വളരെ തിരക്കിലായിരുന്നു.

തിരക്കാണെന്ന് പറഞ്ഞ അതേസമയം തന്നെയാണ് ഫേസ്‌ബുക്കില്‍ ആഷിഖ് അബു ഒരുക്കുന്ന ചരിത്ര പുരുഷനായ 'വാരിയന്‍കുന്നന്‍' എന്ന ചിത്രത്തിന്‍റെ പോസ്‌റ്റ് ഇട്ടത്. അപ്പോള്‍ ഞാന്‍ കരുതി, സമയമില്ലാതെ ഇദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പറ്റില്ല. എന്‍റെ സ്വഭാവം അതാണ്. എന്‍റെ മനസ്സില്‍ ഒരു ആവേശം നിലനില്‍ക്കുന്ന സമയത്ത് അത് തളര്‍ത്തിക്കൊണ്ട് ഒരു വര്‍ഷം കാത്തിരുന്നാല്‍ എന്‍റെ ആവേശം തളര്‍ന്നു പോകും. വാസന്തിയും ലക്ഷ്‌മിയും പോലൊരു പടമായിരിക്കും പിന്നീട് ഞാന്‍ ആലോചിക്കുന്നത്', വിനയന്‍ പറഞ്ഞു.

Also Read: 'പൃഥ്വിരാജ് ഒരു പാഠപുസ്‌തകമാണ്, എമ്പുരാനില്‍ ഒപ്പം പ്രവര്‍ത്തിക്കും'; വാചാലനായി കുമാരി സംവിധായകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.