TK Rajeev Kumar about Mohanlal: പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമെന്ന പ്രത്യേകതയും 'ബറോസി'നുണ്ട്. അതേസമയം അഭ്യാസം തികഞ്ഞൊരു സംവിധായകനാണ് മോഹന്‍ലാല്‍ എന്നാണ് രാജീവ് കുമാര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ അഭിപ്രായപ്രകടനം.
'ലാല്‍ സാറിന്‍റെ ഇത്രയും നാളത്തെ എക്‌സ്‌പീരിയന്‍സ്, സിനിമയുടെ ഒരുകാലം തൊട്ടുള്ള എല്ലാ വളര്‍ച്ചയിലൂടെയും കടന്നുവന്ന, പല ടെക്‌നീഷ്യന്‍മാരുടെയും സംവിധായകരുടെയും കൂടെ വര്‍ക്ക് ചെയ്‌തൊരാള്‍ എന്ന നിലയ്‌ക്ക് പുള്ളി അഭ്യാസം തികഞ്ഞൊരു സംവിധായകന്‍ തന്നെയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്' എന്നതാണ് നമുക്കുള്ള കൗതുകം.
Also Read: അവതാര്‍ 2 വിനൊപ്പം ബറോസും; സര്‍പ്രൈസുമായി മോഹന്‍ലാല്‍
അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ആദ്യ സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വളരെ മനോഹരമായി അദ്ദേഹം സിനിമ ഷൂട്ട് ചെയ്‌തിട്ടുണ്ട്. നല്ലൊരു സിനിമ ആയിരിക്കും 'ബറോസ്' എന്നതിന് എനിക്ക് യാതൊരു സംശയവും ഇല്ല' - ടികെ രാജീവ് കുമാര്‍ പറഞ്ഞു.