Mysskin play an important role in Vijay movie Leo: ഈ വര്‍ഷം പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദളപതി വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ലിയോ'. വിജയ്‌ക്കൊപ്പം വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ മിഷ്‌കിനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ലിയോ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മിഷ്‌കിന്‍.
Mysskin wraps up his portions in Vijay starrer Leo: 'ലിയോ' ചിത്രീകരണം കശ്‌മീരില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍, സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് മിഷ്‌കിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ദളപതി വിജയ്ക്കും, ലോകേഷ് കനകരാജിനും, 'ലിയോ' ടീമിനും നന്ദി രേഖപ്പെടുത്തി കൊണ്ട് ട്വിറ്ററിലൂടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവയ്‌ക്കുകയായിരുന്നു മിഷ്‌കിന്‍.
-
#Leo #vijay #mysskin #lokeshkanagaraj @Dir_Lokesh pic.twitter.com/rcYXcoCRRK
— Mysskin (@DirectorMysskin) February 26, 2023 " class="align-text-top noRightClick twitterSection" data="
">#Leo #vijay #mysskin #lokeshkanagaraj @Dir_Lokesh pic.twitter.com/rcYXcoCRRK
— Mysskin (@DirectorMysskin) February 26, 2023#Leo #vijay #mysskin #lokeshkanagaraj @Dir_Lokesh pic.twitter.com/rcYXcoCRRK
— Mysskin (@DirectorMysskin) February 26, 2023
Mysskin penned a heartfelt note thanking Vijay and Lokesh Kanagaraj: 'ഞാന്‍ ഇന്ന് കശ്‌മീരില്‍ നിന്നും ചെന്നൈയിലേയ്‌ക്ക് മടങ്ങുകയാണ്. 500 അംഗ 'ലിയോ' ടീം മൈനസ് 12 ഡിഗ്രിയിലാണ് തന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. സ്‌റ്റണ്ട് മാസ്‌റ്ററായ അന്‍ബറിവ് മികച്ച രീതിയില്‍ കൊറിയോഗ്രാഫി ചെയ്‌തു. മികച്ച ഒരു ആക്ഷന്‍ സീക്വന്‍സ് അദ്ദേഹം ചെയ്‌തിട്ടുണ്ട്. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാരുടെ കഠിനാധ്വാനവും സ്‌നേഹവും കണ്ട് ഞാന്‍ അത്‌ഭുതപ്പെട്ടു. ആ തണുത്ത കാലാവസ്ഥയിലും നിര്‍മാതാവ് ലളിത് ഒരു സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു'-മിഷ്‌കിന്‍ കുറിച്ചു.
Mysskin showering praises on director Lokesh Kanaraj: സംവിധായകന്‍ ലോകേഷ് കനകരാജിനെ പ്രശംസിച്ച് കൊണ്ടും മിഷ്‌കിന്‍ എഴുതി. 'പരിജ്ഞാനമുള്ള ഒരു ചലച്ചിത്രകാരനെ പോലെ, ലോകേഷ് കനകരാജ് ഒരു യോദ്ധാവിനെ പോലെ കര്‍ക്കശമായും ദയയോടും കൂടിയായിരുന്നു കളത്തില്‍ പ്രവര്‍ത്തിച്ചത്. എന്‍റെ അവസാന രംഗത്തിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിച്ചു.
-
Yes, it’s official now!
— Seven Screen Studio (@7screenstudio) January 31, 2023 " class="align-text-top noRightClick twitterSection" data="
We are happy to announce Director #Mysskin sir is part of #Thalapathy67 🔥#Thalapathy67Cast #Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/Zn44BqkN5N
">Yes, it’s official now!
— Seven Screen Studio (@7screenstudio) January 31, 2023
We are happy to announce Director #Mysskin sir is part of #Thalapathy67 🔥#Thalapathy67Cast #Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/Zn44BqkN5NYes, it’s official now!
— Seven Screen Studio (@7screenstudio) January 31, 2023
We are happy to announce Director #Mysskin sir is part of #Thalapathy67 🔥#Thalapathy67Cast #Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/Zn44BqkN5N
Mysskin says Leo will definitely emerge a winner: എന്‍റെ പ്രിയ സഹോദരന്‍ വിജയ്‌ക്കൊപ്പം ഒരു നടനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. അദ്ദേഹത്തിന്‍റെ വിനയവും എന്നോടുള്ള സ്‌നേഹവും ഞാന്‍ ഒരിക്കലും മറക്കില്ല. 'ലിയോ' എന്ന സിനിമ തീര്‍ച്ചയായും വിജയിക്കും' -മിഷ്‌കിന്‍ കുറിച്ചു.
Leo boasts of a huge star cast: തൃഷയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. ബോളിവുഡ് താരം സഞ്‌ജയ് ദത്തും സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും സുപ്രധാന വേഷങ്ങളിലെത്തും. പ്രിയ ആനന്ദ്, സാൻഡി, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, മാത്യു തോമസ്, അർജുൻ സർജ എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. ഒക്‌ടോബര്‍ 19നാകും ചിത്രം തിയേറ്ററുകളിലെത്തുക. തമിഴിന് പുറമെ തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ലിയോ തിയേറ്ററുകളിലെത്തും.